കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് കിറ്റെക്സ് ഓഹരികൾ

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.77 ശതമാനം ഉയർന്നു
  • പോപ്പുലർ വെഹിക്കിൾ ഓഹരികൾ 3.51 ശതമാനം ഇടിഞ്ഞു
  • മുത്തൂറ്റ് മിക്രോഫിൻ ഓഹരികൾ 1.38 ശതമാനം നഷ്ടം നൽകി

Update: 2024-07-16 14:14 GMT

ജൂലൈ 16ലെ വ്യാപാരത്തിൽ കിറ്റെക്സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.32 ശതമാനം ഉയർന്ന ഓഹരികൾ 233.70 രൂപയിൽ ക്ലോസ് ചെയ്തു.  ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 239.25 രൂപയും താഴ്ന്ന വില 219.82 രൂപയുമാണ്. ഏകദേശം 19.02 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1460 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 287.60 രൂപയും താഴ്ന്ന വില 173.60 രൂപയുമാണ്.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 3.55 ശതമാനം നേട്ടത്തോടെ 291.95 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 3.20 ശതമാനം വർധനയോടെ 291.95 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 2.77 ശതമാനം ഉയർന്ന് 527.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ഓഹരികൾ 2.73 ശതമാനവും ഹാരിസൺസ് മലയാളം ഓഹരികൾ 2.12 ശതമാനവും നേട്ടം നൽകി.

Full View


ബാങ്കിങ് ഓഹരികൾ ധനലക്ഷ്മി ബാങ്ക് 1.12 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.94 ശതമാനവും ഫെഡറൽ ബാങ്ക് 0.31 ശതമാനവും സിഎസ്ബി ബാങ്ക് 0.13 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.50 ശതമാനം ഇടിഞ്ഞു.

പോപ്പുലർ വെഹിക്കിൾ ഓഹരികൾ 3.51 ശതമാനം നഷ്ടത്തോടെ 240.35 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 4.63 ശതമാനം താഴ്ന്ന് 307.65 രൂപയിൽ ക്ലോസ് ചെയ്തു. ജിയോജിത് ഓഹരികൾ 3.21 ശതമാനം ഇടിഞ്ഞ് 117.67 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.38 ശതമാനം നഷ്ടം നൽകി 244.75 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് 0.93 ശതമാനവും വി-ഗാർഡ് ഓഹരികൾ 0.74 ശതമാനവും ഇടിഞ്ഞു.

Full View


Tags:    

Similar News