കേരള കമ്പനികൾ ഇന്ന്: ഉയരങ്ങൾ താണ്ടി കല്യാൺ ജ്വല്ലേഴ്‌സ്

  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 7.99 ശതമാനം നേട്ടം നൽകി
  • സൗത്ത് ഇന്ത്യൻ ബാങ്ക് 1.91 ശതമാനം ഉയർന്നു
  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.49 ശതമാനം നഷ്ടം നൽകി

Update: 2024-07-24 14:20 GMT

ജൂലൈ 24ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരമായ 633.60 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 6.24 ശതമാനം ഉയർന്ന ഓഹരികൾ 587.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1.17 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 56,977 കോടി രൂപയിലെത്തി. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 65.84 ശതമാനം നേട്ടമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 162.65 രൂപയാണ്. 

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 7.99 ശതമാനം നേട്ടത്തോടെ 41.90 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 5.70 ശതമാനം ഉയർന്ന് 291.85 രൂപയിലെത്തി. കൊച്ചിൻ മിനറൽസ് ഓഹരികൾ 4.95 ശതമാനം വർധനയോടെ 326.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മണപ്പുറം ഫിനാൻസ് ഓഹരികൾ 4.23 ശതമാനം നേട്ടം നൽകി 210.55 രൂപയിൽ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.91 ശതമാനം ഉയർന്ന് 27.19 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 1.65 ശതമാനാവും ധനലക്ഷ്മി ബാങ്ക് 1.37 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.29 ശതമാനവും സിഎസ്ബി ബാങ്ക് 0.63 ശതമാനവും ഉയർന്നു.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.49 ശതമാനം നഷ്ടം നൽകി 2559.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നിറ്റാ ജിലാറ്റിൻ ഓഹരികൾ 0.27 ശതമാനം ഇടിഞ്ഞ് 799.80 രൂപയിൽ ക്ലോസ് ചെയ്തു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 0.84 ശതമാനം താഴ്ന്ന് 158.30 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.24 ശതമാനം നഷ്ടത്തോടെ 321.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News