കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ

  • മണപ്പുറം ഫിനാൻസ് ഓഹരികൾ 1.81 ശതമാനം ഉയർന്നു
  • ഫാക്ട് ഓഹരികൾ 0.47 ശതമാനം നഷ്ടത്തോടെ 772.35 വ്യാപാരം അവസാനിപ്പിച്ചു

Update: 2024-06-12 12:26 GMT

മെയ് 12ലെ വ്യാപാരത്തിൽ ഫെഡറൽ ബാങ്ക് ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 174.56 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.74 ശതമാനം ഉയർന്ന ഓഹരികൾ 173.86 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 3.19 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 40,843 കോടി രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 121 രൂപ. 

മറ്റു ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.74 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.62 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.19 ശതമാനവും ഉയർന്നു. സിഎസ്ബി ബാങ്ക് നേരിയ ഇടിവോടെ ക്ലോസ് ചെയ്തു.

Full View


മണപ്പുറം ഫിനാൻസ് ഓഹരികൾ 1.81 ശതമാനം ഉയർന്ന് 184.69 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 4.57 ശതമാനം നേട്ടത്തോടെ  303.25 രൂപയിലെത്തി. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 1.77 ശതമാനവും മുത്തൂറ്റ് മൈക്രോഫിൻ 1.34 ശതമാനവും നേട്ടം നൽകി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.26 ശതമാനം വർധനയോടെ 1778.95 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.93 ശതമാനം ഉയർന്നു.

കിറ്റെക്സ് ഓഹരികൾ 1.31 ശതമാനം താഴ്ന്ന് 207.75 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.16 ശതമാനം ഇടിഞ്ഞ് 404.20 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.02 ശതമാനം നഷ്ടം നൽകി. ഫാക്ട് ഓഹരികൾ 0.47 ശതമാനം നഷ്ടത്തോടെ 772.35 വ്യാപാരം അവസാനിപ്പിച്ചു.

Full View


Tags:    

Similar News