കേരള കമ്പനികൾ ഇന്ന്: ഉയരങ്ങൾ താണ്ടി കൊച്ചിൻ ഷിപ്പ് യാർഡ്; കുതിച്ചത് 10%

  • കേരള ആയുർവേദ ഓഹരികളും സർവ്വകാല ഉയരത്തിലെത്തി
  • വി-ഗാർഡ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 469 രൂപയിലെത്തി
  • ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.18 ശതമാനം താഴ്ന്നു

Update: 2024-07-04 13:58 GMT

ജൂലൈ നാലിലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ 2679.95 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഉയർന്ന ഓഹരികൾ 2679.95 രൂപയിൽ തന്നെയാണ് ക്ലോസ് ചെയ്തത്. ഏകദേശം 1.30 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 64,197 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 277.90 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 295.97 ശതമാനം നേട്ടമാണ്.

കേരള ആയുർവേദ ഓഹരികളും ഇന്നത്തെ വ്യപാരത്തിൽ സർവ്വകാല ഉയരത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 410.45 രൂപയിലെത്തി. ഓഹരികൾ 6.46 ശതമാനം നേട്ടം നൽകി 397.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 103.40 രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 449 കോടി രൂപയിലെത്തി.

Full View


വി-ഗാർഡ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 469 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.13 ശതമാനം ഓഹരികൾ 465.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.81 ശതമാനം നേട്ടത്തോടെ 284.95 രൂപയിൽ ക്ലോസ് ചെയ്തു. പോപ്പുലർ ഓഹരികൾ 2.09 ശതമാനം വർധനയോടെ 253.05 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.72 ശതമാനം നേട്ടം നൽകി 1804.15 രൂപയിൽ ക്ലോസ് ചെയ്തു. 

ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.14 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.07 ശതമാനവും ഉയർന്നു. ഫെഡറൽ ബാങ്ക് 0.27 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.45 ശതമാനവും സിഎസ്ബി ബാങ്ക് 1.41 ശതമാനവും ഇടിഞ്ഞു.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.18 ശതമാനം താഴ്ന്ന് 98.52 രൂപയിലെത്തി. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.28 ശതമാനം ഇടിഞ്ഞ് 38.50 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 1.18 ശതമാനം നഷ്ടത്തോടെ 528.5 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News