കേരള കമ്പനികൾ ഇന്ന്; കത്തിക്കയറി കൊച്ചിൻ ഷിപ്പ് യാർഡ്

  • കേരള ആയുർവേദ ഓഹരികളും സർവ്വകാല ഉയർത്തിൽ
  • ഫെഡറൽ ബാങ്ക് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 183.30 രൂപ തൊട്ടു
  • ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.76 ശതമാനം താഴ്ന്നു

Update: 2024-07-03 13:58 GMT

ജൂലൈ മൂന്നിലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ2463 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.77 ശതമാനം ഉയർന്ന ഓഹരികൾ 2436.35 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 1.05 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 59,463 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 277.90 രൂപയാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 260 ശതമാനം നേട്ടമാണ്.

കേരള ആയുർവേദ ഓഹരികളും ഇന്നത്തെ വ്യപാരത്തിൽ സർവ്വകാല ഉയർത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 373.55 രൂപയിലെത്തി. ഓഹരികൾ 9.88 ശതമാനം നേട്ടം നൽകി 373.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 103.40 രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 409 രൂപയിലെത്തി. 

Full View


ഫെഡറൽ ബാങ്ക് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 183.30 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.66 ശതമാനം ഉയർന്ന ഓഹരികൾ 181.46 രൂപയിൽ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് 0.71 ശതമാനം നേട്ടത്തോടെ 26.77 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.12 ശതമാനവും സിഎസ്ബി ബാങ്ക് 0.90 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.15 ശതമാനവും ഇടിഞ്ഞു.

ജിയോജിത് ഓഹരികൾ 4.02 ശതമാനം വർദ്ധയോടെ 100.37 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 2.65 ശതമാനം നേട്ടത്തോടെ 460.75 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ, മുത്തൂറ്റ് മൈക്രോഫിൻ, പോപ്പുലർ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 1.76 ശതമാനം താഴ്ന്ന് 39 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.59 ശതമാനം ഇടിഞ്ഞ് 216.62 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.42 ശതമാനം നഷ്ടത്തോടെ 488.90 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ, കിറ്റെക്സ്, മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.

Full View


Tags:    

Similar News