കേരള കമ്പനികൾ ഇന്ന്; നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്

  • നേട്ടം തുടർന്ന് കേരള ആയുർവേദ
  • കരകയറാതെ മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ
  • സിഎസ്ബി ബാങ്ക് ഓഹരികൾ 2.64 ശതമാനം ഇടിഞ്ഞു

Update: 2024-01-09 12:17 GMT

ജനുവരി ഒൻപത്തിലെ വ്യാപാരം അവസാനിച്ചപ്പോൾ കുതിച്ചുയർന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ അഞ്ചു ശതമാനത്തിലധികം ഉയർന്നിരുന്നു. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 1371.71 രൂപ വരെ എത്തിയിരുന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ1293.65 രൂപയിൽ നിന്നും 3.43 ശതമാനം ഉയർന്ന ഓഹരികൾ 1338 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1408.85 രൂപയും താഴ്ന്നത് 410.40 രൂപയുമാണ്.

നേട്ടം തുടർന്ന് കേരള ആയുർവേദ. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും 3.65 ശതമാനം നേട്ടമുണ്ടാക്കി. ഓഹരികളുടെ ക്ലോസിങ് വില 280 രൂപ. അപ്പോളോ ടയറിസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 454.75 രൂപയിൽ നിന്നും 2.99 ശതമാനം ഉയർന്ന് 468.35 രൂപയിൽ വ്യാപാരം നിർത്തി. കിറ്റെക്സ് ഓഹരികൾ 2.87 ശതമാനവും കല്യാൺ ഓഹരികൾ 2.67 ശതമാനവും ഉയർന്നു. 

ബാങ്കിങ് മേഖലയിൽ നിന്നും ഫെഡറൽ ബാങ്ക് 0.83 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.22 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.19 ശതമാനവും വർദ്ധനവ് രേഖപെടുത്തിയപ്പോൾ ധനലക്ഷ്മി ബാങ്ക് മാറ്റങ്ങളൊന്നുമില്ലാതെ തുടർന്ന്. സിഎസ്ബി ബാങ്ക് ഓഹരികൾ 2.64 ശതമാനം ഇടിഞ്ഞു.

കരകയറാതെ മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ. ഇന്നും ഓഹരികൾ 2.68 ശതമാനം ഇടിഞ്ഞു. മണപ്പുറം ഓഹരികൾ 1.67 ശതമാനത്തിന്റെ ഇടിവോടെ വ്യാപാരം നിർത്തി. ഉയർന്ന വിലയിലായിരുന്ന ജിയോജിത് ഓഹരികൾ 0.18 ശതമാനം താഴ്ന്നു.

Full View


Tags:    

Similar News