കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് കല്യാൺ ജ്വല്ലേഴ്‌സ്

  • ജിയോജിത് ഓഹരികൾ 5.32 ശതമാനം ഉയർന്നു
  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.77 ശതമാനം ഇടിഞ്ഞു
  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.78 ശതമാനം നേട്ടം നൽകി

Update: 2024-11-06 15:07 GMT

നവംബർ ആറിലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.31 ശതമാനം ഉയർന്ന ഓഹരികൾ 700 രൂപയിൽ ക്ലോസ് ചെയ്തു. ഒരു കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 67,288 കോടി രൂപയിലെത്തി. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 706 രൂപയായിരുന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 786.25 രൂപയും താഴ്ന്ന വില 304.10 രൂപയുമാണ്. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 97.68 ശതമാനമാണ്.

ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.32 ശതമാനം കുതിപ്പോടെ 133.86 രൂപയിലെത്തി. ഫിലിപ്സ് കാർബൺ ഓഹരികൾ 4.62 ശതമാനം നേട്ടത്തോടെ 443.05 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 4.43 ശതമാനം വർധനയോടെ 892.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വെസ്റ്റേൺ പ്ലൈവുഡ്‌സ് ഓഹരികൾ 3.99 ശതമാനം ഉയർന്ന് 201.74 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 2.78 ശതമാനം നേട്ടം നൽകി 2698.25 രൂപയിൽ ക്ലോസ് ചെയ്തു.

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.77 ശതമാനം ഇടിഞ്ഞ് 206.77 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 2.08 ശതമാനം നഷ്ടത്തോടെ 386.20 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.26 ശതമാനം താഴ്ന്ന് 156.98 രൂപയിൽ ക്ലോസ് ചെയ്തു. വണ്ടർലാ ഓഹരികൾ 1.19 ശതമാനം ഇടിവോടെ 839.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.02 ശതമാനം നഷ്ടത്തിൽ 1893.90 രൂപയിലെത്തി.

Tags:    

Similar News