എക്കാലത്തെയും ഉയർന്ന വിലയിൽ കല്യാൺ
കേരള ആയുർവേദ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
ഒക്ടോബർ 12 -ലെ വ്യാപാരത്തിൽ കല്യാൺ ജ്വലേഴ്‌സിനു സ്വർണത്തിളക്കം. കല്യാണ്‍ ഓഹരി എക്കാലത്തെയും ഉയർന്ന വിലയായ 277.7രൂപയിലെത്തിയശേഷം 274.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഒക്ടോബർ 11 -ലെ ക്ലോസിങ് വിലയില്‍ന നിന്നും 1.24 ശതമാനം ഉയർന്നാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
കേരള ആയുർവേദ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 203.85 രൂപയിൽ ക്ലോസ് ചെയ്തു.
ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഫെഡറൽ ബാങ്ക്, ഹാരിസൺ മലയാളം,പിസിബിഎൽ തുടങ്ങിയ ഓഹരികൾ ഇന്ന് നേരിയ ലാഭത്തോടെയാണ് ക്ലോസ് ചെയ്തത്.
കൊച്ചിൻ ഷിപ്യാർഡ് ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലത്തെ ക്ലോസിങ് പ്രൈസയ 1048 രൂപയിൽ നിന്നും 1.29 ശതമാനം താഴ്ന്ന് 1034.5 രൂപയിൽ ക്ലോസ് ചെയ്തു.