ഐപിഒ വിപണിയിലും മന്ദത; ഗോപാൽ സ്നാക്സ് ലിസ്റ്റിംഗും കിഴിവിൽ

  • ഇഷ്യൂ വില 401 രൂപ. ലിസ്റ്റിംഗ് വില 351 രൂപ
  • ഓഹരിയൊന്നിന് 50 രൂപയുടെ നഷ്ടം

Update: 2024-03-14 06:40 GMT

എഫ്എംസിജി കമ്പനിയായ ഗോപാൽ സ്നാക്സ് ഓഹരികൾ 12.47 ശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 401 രൂപ. ലിസ്റ്റിംഗ് വില 351 രൂപ. ഓഹരിയൊന്നിന് 50 രൂപയുടെ നഷ്ടം. ഇഷ്യൂവിലൂടെ 650 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.

വിപണിയിലെത്തിയ ശേഷം ഓഹരികൾ കുതിച്ചുയർന്നു. ഇഷ്യൂ വിലയിൽയിൽ നിന്നും 7.15 ശതമാനം ഉയർന്ന ഓഹരികൾ 376.10 രൂപയിൽ വ്യാപാരം തുടരുന്നു.

ബിപിൻഭായ് വിത്തൽഭായ് ഹദ്വാനി, ദക്ഷബെൻ ബിപിൻഭായ് ഹദ്വാനി, ഗോപാൽ അഗ്രിപ്രൊഡക്ട്സ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

1999-ൽ സ്ഥാപിതമായ ഗോപാൽ സ്നാക്സ് ലിമിറ്റഡ്, ഇന്ത്യയിലും അന്തർദേശീയമായും എത്തിനിക്, വെസ്റ്റേൺ ലഘുഭക്ഷണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും നിർമിച്ചു വിൽക്കുന്ന എഫ്എംസിജി കമ്പനിയാണ്.

നംകീൻ, ഗതിയ തുടങ്ങിയ എത്തിനിക് സ്നാക്സുകളും വെസ്റ്റേൺ സ്നാക്സുകളായ വേഫറുകൾ, എക്സ്ട്രൂഡഡ് സ്നാക്സുകൾ, സ്നാക്ക് പെല്ലറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ലഘുഭക്ഷണ ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്ന. പപ്പടം, സുഗന്ധവ്യഞ്ജനങ്ങൾ, ചെറുപയർ അല്ലെങ്കിൽ ബീസാൻ, നൂഡിൽസ്, റസ്ക്, സോൻ പപ്ഡി തുടങ്ങിയ സാധനങ്ങളും കമ്പനിയുടെ കീഴിലുണ്ട്.

കമ്പനിക്ക് 276 സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളാണുള്ളത്. പത്തു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 523 ലധികം സ്ഥലങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങൾ വിതരണം ചെയുന്നുണ്ട്. കമ്പനിക്ക് ആറ് മാനുഫാക്ചറിംഗ് യൂണിറ്റുകളാണുള്ളത്, അതിൽ മൂന്ന് പ്രാഥമിക നിർമ്മാണ യൂണിറ്റുകളും മൂന്ന് അനുബന്ധ നിർമ്മാണ യൂണിറ്റുകളും ഉൾപ്പെടുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ, ഗുജറാത്തിലെ രാജ്കോട്ട്, മൊഡാസ എന്നിവിടങ്ങളിലാണ് പ്രാഥമിക നിർമാണ യൂണിറ്റുകൾ. രണ്ട് അനുബന്ധ യൂണിറ്റുകൾ ഗുജറാത്തിലെ രാജ്‌കോട്ടിലും, ഒന്ന് മദോസയിലുമാണ് സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News