പൊതുമേഖലാ ബാങ്കും മീഡിയയും കനത്ത ഇടിവില്‍; സൂചികകളുടെ ക്ലോസിംഗ് നഷ്ടത്തില്‍
- ഐടി, ഫാര്‍മ, ആരോഗ്യപരിപാലനം എന്നിവ മാത്രം നേട്ടത്തില്‍
- മിഡ്ക്യാപ്, സ്‍മാള്‍ ക്യാപ് സൂചികകളിലും ഇടിവ്
- നിക്ഷേപകര്‍ പണപ്പെരുപ്പ ഡാറ്റയ്ക്ക് മുമ്പായി ജാഗ്രതയില്‍
ഇന്ന് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരുന്നതിന് മുമ്പായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തിയതും ഓഹരികളിലെ ഉയര്‍ന്ന മൂല്യനിര്‍ണയവും വാരാന്ത്യത്തില്‍ പുറത്തുവന്ന മൂന്നാംപാദ ഫലങ്ങളോടുള്ള പ്രതികരണവുമാണ് വിപണികളെ താഴോട്ടു വലിച്ചത്.
സെന്‍സെക്സ് 523.00 പോയിന്‍റ് അഥവാ 0.73 ശതമാനം താഴ്ന്ന് 71,072.49ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 166.45 പോയിന്‍റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 21,616.05ല്‍ എത്തി. മിഡ്ക്യാപുകളിലും സ്‍മാള്‍ക്യാപുകളിലും കൂടുതല്‍ കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 2.48 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 4.01 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.62 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 3.16 ശതമാനവും ഇടിവ് പ്രകടമാക്കി.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ മീഡിയ സൂചികയാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്, 4.46 ശതമാനം. പൊതുമേഖലാ ബാങ്കും കനത്ത നഷ്ടത്തിലാണ്, 4.43 ശതമാനം. റിയല്‍റ്റി (2.97%), ഓയില്‍-ഗ്യാസ് (2.62%), മെറ്റല്‍ (2.40 % ), പ്രൈവറ്റ് ബാങ്ക് (1.66 %), ബാങ്ക് (1.65%), ധനകാര്യ സേവനങ്ങള്‍ (1.41 %) എന്നിവയും വലിയ നഷ്ടം രേഖപ്പെടുത്തി. ഐടി (0.79%), ആരോഗ്യപരിപാലനം (0.54%), ഫാര്‍മ എന്നിവയുടെ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
നിഫ്റ്റി 50-യില്‍ ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (2.68%), അപ്പോളോ ഹോസ്പിറ്റൽസ് എൻ്റർപ്രൈസ് (2.60%), ദിവിസ് ലബോറട്ടറീസ് (൨.28%), വിപ്രോ (2.18%), എച്ച്സിഎൽ ടെക്നോളജീസ് (1.77%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.കോൾ ഇന്ത്യ (4.80%), ഹീറോ മോട്ടോകോർപ്പ് (4.27%), ബിപിസിഎൽ (3.89%) ഒഎൻജിസി (3.66%), ടാറ്റ സ്റ്റീൽ (2.69%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ വിപ്രോ (2.27 %) എച്ച്സിഎൽ ടെക്നോളജീസ് (1.65 %), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (0.86 %), നെസ്ലെ (0.40 % ), ഇൻഫോസിസ് (0.39 %) എന്നിവ മികച്ച നേട്ടം കൊയ്തു. എന്‍ടിപിസി(2.74%), ടാറ്റ സ്റ്റീൽ (2.58%), എസ്ബിഐ (2.26%), ഇൻഡസിൻഡ് ബാങ്ക് (2.20%), ഐടിസി (2.11%) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ നഷ്ടത്തിലാണ്