വിപണി വികാരത്തെ സ്വാധീനിക്കുന്ന ആഗോള ഇവന്റുകള്‍

യുഎസ് തിരഞ്ഞെടുപ്പ്, ഫെഡറല്‍ നിരക്ക് തീരുമാനം വിപണികളെ സ്വാധീനിക്കാം

Update: 2024-11-03 08:30 GMT

നവംബര്‍ 5ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനം, വിദേശ നിക്ഷേപകരുടെ വ്യാപാര പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര സ്ഥാപനങ്ങളില്‍ നിന്നുള്ള വരാനിരിക്കുന്ന ത്രൈമാസ വരുമാനം എന്നിവയാണ് ഈ ആഴ്ച ഇക്വിറ്റി വിപണിയിലെ വികാരങ്ങളെ സ്വാധീനിക്കുന്ന പ്രധാന ട്രിഗറുകളെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

സംഭവബഹുലമായ ആഴ്ചയില്‍, മാക്രോ ഇക്കണോമിക് ഡാറ്റാ പ്രഖ്യാപനങ്ങളും ആഗോള പ്രവണതകളും വിപണികളെ നയിക്കാനും സാധ്യതയേറെയന്നാണ് മേഖലയിലെ പ്രമുഖരുടെ വിലയിരുത്തല്‍.

'വരാനിരിക്കുന്ന ആഴ്ച ആഗോളതലത്തില്‍ സംഭവബഹുലമായിരിക്കും. നവംബര്‍ 5 ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരു പ്രധാന ശ്രദ്ധാകേന്ദ്രമാണ്, യുഎസ് എഫ് ഒ എം സി (ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി) യോഗം നിര്‍ണായകമാകും. ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങളും എണ്ണ വില ചലനങ്ങളും പ്രധാനമായി തുടരും. വേരിയബിളുകളും,' സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.

ആഭ്യന്തരമായി, രണ്ടാംപാദ വരുമാനത്തിന്റെ അവസാന ഘട്ടം നിര്‍ണായകമായിരിക്കും. അതേസമയം വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കും, മീണ കൂട്ടിച്ചേര്‍ത്തു.

'യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ, സേവനങ്ങള്‍ പിഎംഐ, യുഎസ് ഫെഡ് പലിശ നിരക്ക് തീരുമാനം, യുഎസ് എസ് ആന്റ് പി ഗ്ലോബല്‍ കോമ്പോസിറ്റ് പിഎംഐ, യുഎസ് എസ് ആന്റ് പി ഗ്ലോബല്‍ സര്‍വീസ് പിഎംഐ, ബോഇ (ബാങ്ക് ഓഫ് ഇംഗ്ലണ്ട്) പലിശ നിരക്ക് തീരുമാനം തുടങ്ങിയ പ്രധാന മാക്രോ ഇക്കണോമിക് ഡാറ്റയും വിപണിയുടെ കാഴ്ചപ്പാട് നയിക്കും,' മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്ടര്‍ പാല്‍ക അറോറ ചോപ്ര പറഞ്ഞു.

''ഈ ആഴ്ച, നിക്ഷേപകരുടെ ശ്രദ്ധ യുഎസ് വിപണികളിലെ സംഭവവികാസങ്ങളിലായിരിക്കും, പ്രത്യേകിച്ച് നവംബര്‍ 5 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും ഫെഡറല്‍ റിസര്‍വിന്റെ നയ യോഗത്തിലും,'' അജിത് മിശ്ര പറഞ്ഞു.

ആഭ്യന്തര രംഗത്ത്, ഡോ.റെഡ്ഡീസ്, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന കമ്പനികളുടെ വരുമാന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഐ, സര്‍വീസ് പിഎംഐ തുടങ്ങിയ പ്രധാന സാമ്പത്തിക സൂചകങ്ങളുടെ പ്രകാശനം രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കും,'' മിശ്ര പറഞ്ഞു.

കഴിഞ്ഞ മാസം എഫ്‌ഐഐകളുടെ നിരന്തരമായ വില്‍പ്പന അവരുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ 7 ശതമാനത്തിലധികം ഇടിവിന് കാരണമായി.

'അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് ആഗോള വിപണികള്‍ കുറച്ച് ദിവസത്തേക്ക് പ്രതികരിക്കും. അതിനുശേഷം യുഎസ് ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ വിപണി നീക്കങ്ങളെ സ്വാധീനിക്കും,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. 

Tags:    

Similar News