ടോപ് ഗിയറിൽ ഓട്ടോ ഓഹരികൾ; നേട്ടത്തിൽ ആഭ്യന്തര വിപണി

  • തുടക്കവ്യപാരത്തിൽ നിഫ്റ്റി 80 പോയിൻ്റ് ഉയർന്നു
  • ഏഷ്യ-പസഫിക് മേഖലയിലെ ഓഹരി സൂചികകൾ പോസിറ്റീവിൽ
  • എസ് ആൻ്റ് പി 500-നെ റെക്കോർഡ് ഉയരത്തിൽ വ്യപാരം അവസാനിപ്പിച്ചു

Update: 2024-02-16 05:35 GMT

ആഗോള വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് ഇന്ന് ആഭ്യന്തര വ്യാപാരം ആരംഭിച്ചത് നേട്ടത്തിലാണ്. തുടക്കവ്യപാരത്തിൽ നിഫ്റ്റി 80 പോയിൻ്റും സെൻസെക്‌സ് 300 പോയിൻ്റും ഉയർന്നു.

നിഫ്റ്റിയിൽ ബജാജ് ഓട്ടോ (3.10%), ഭാരത് പെട്രോളിയം (3.03%), മാരുതി സുസുക്കി (2.49%), ടാറ്റ മോട്ടോർസ് (2.44%), മഹിന്ദ്ര ആൻഡ് മഹിന്ദ്ര (1.68%), നേട്ടമുണ്ടാക്കിയപ്പോൾ പവർ ഗ്രിഡ് (-2.52%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (-1.51%), അപ്പോളോ ഹോസ്പിറ്റൽസ് (-1.13%), ഐടിസി (-0.99%) ഇടിവും രേഖപ്പെടുത്തി.

സെക്ടറൽ സൂചികയിൽ നിഫ്റ്റി ഓട്ടോ 2.03 ശതമാനം ഉയർന്നു. ടിവിഎസ് മോട്ടോർസ് 3.67 ശതമാനവും ബജാജ് ഓട്ടോ 3.06 ശതമാനവും മാരുതി സുസുക്കി 2.49 ശതമാനവും ടാറ്റ മോട്ടോർസ് 2.൪൪ ശതമാനവും ഉയർന്നു. സൂചികയിലെ എല്ലാ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ജനുവരിയിൽ യുഎസ് റീട്ടെയിൽ വിൽപ്പന ഡാറ്റ പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതിനാൽ വാൾസ്ട്രീറ്റ് ഒറ്റരാത്രികൊണ്ട് നേട്ടമുണ്ടാക്കി. ഏഷ്യ-പസഫിക് മേഖലയിലെ ഓഹരി സൂചികകൾ പോസിറ്റീവിലാണ് വ്യാപാരം തുടരുന്നു.

വ്യാഴാഴ്ച, തുടർച്ചയായ മൂന്നാം ദിവസവും സെൻസെക്സും നിഫ്റ്റിയും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 227.55 പോയിൻ്റ് ഉയർന്ന് 72,050.38 പോയിൻ്റിലും നിഫ്റ്റി 70.70 പോയിൻ്റ് ഉയർന്ന് 21,910.75 പോയിൻ്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

"10 വർഷത്തെ യുഎസ് ബോണ്ട് യീൽഡ് 4.24 ശതമാനമായതിനാൽ എഫ്ഐഐ വിൽപ്പന പ്രവണത തുടരാൻ സാധ്യതയുണ്ട്. എന്നാൽ ഡിഐഐകളുടെ വാങ്ങൽ തുടരാനുള്ള സാധ്യത വിപണിക്ക് ആശ്വാസമാണെന്ന് ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച അറ്റ വിൽപ്പനക്കാരായി തുടർന്നു, 3064.15 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.

എഫ്ഐഐകൾ 6,993 കോടി രൂപയുടെ ഓഹരികൾ വിറ്റരിച്ചപ്പോൾ ഡിഐഐകൾ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ) 5,173 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

എസ് ആൻ്റ് പി 500-നെ റെക്കോർഡ് ഉയരത്തിൽ വ്യപാരം അവസാനിപ്പിച്ചത് ആഗോള വിപണികളിൽ അനുകൂല സാഹചര്യം തുടരുന്നു.

സ്വർണം 0.03 ശതമാനം ഉയർന്ന് 2,015.55 ട്രോയ് ഔണ്‍സിലും ബ്രെന്റ് ക്രൂഡ് 0.08 ശതമാനം താഴ്ന്ന് 82.78 ഡോളറിലും തുടരുന്നു.

Tags:    

Similar News