കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; നേട്ടത്തിൽ ഐടി ഓഹരികൾ
- ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം വിപണിക്ക് താങ്ങായി
- 13 മേഖലാ സൂചികകളും നേട്ടത്തിലാണ്
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.87 എത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം വിപണിക്ക് താങ്ങായി. റീട്ടെയിൽ നിക്ഷേപകരുടെ സ്ഥിരമായ നിക്ഷേപവും സൂചികകളുടെ കുതിപ്പിന് കാരണമായി.
സെൻസെക്‌സ് 338.21 പോയിൻ്റ് ഉയർന്ന് 80,762.89 ലെത്തി. നിഫ്റ്റി 87.65 പോയിൻ്റ് ഉയർന്ന് 24,660.30 ൽ എത്തി.
സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, ആക്‌സിസ് ബാങ്ക്, അൾട്രാടെക് സിമൻ്റ്, പവർ ഗ്രിഡ്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികൾ ഇടിവിലാണ്.
13 മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഐടി, ഫാർമ, ഓട്ടോ എന്നിവഒരു ശതമാനത്തോളം ഉയർന്നു. ഇന്ത്യ വിക്സ് സൂചിക14ൽ എത്തി. മിഡ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.4, 0.5 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിലും ഷാങ്ഹായിയും ഹോങ്കോങ്ങും നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ.
തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,667.46 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,802.92 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.79 ശതമാനം ഇടിഞ്ഞ് ബാരലിന് 77.05 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2540 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.87 എത്തി.