മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇടിവിലേക്ക് നീങ്ങി ആഭ്യന്തര വിപണി
- ബാങ്കിംഗ് ഓഹരികളിലെ വില്പന ഇടിവിന് കാരണമായി
- ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം
- ഡോളറിനെതിരെ രൂപയുടെ മൂല്യം 82.74 ലെത്തി
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വ്യാപാരം ആരംഭിച്ച ആഭ്യന്തര വിപണി ഇടിവിലേക്ക് നീങ്ങി. യുഎസ് വിപണിക്കളുടെ ദുർബലമായ വ്യാപാരം, ബാങ്കിംഗ് ഓഹരികളിലെ വില്പന ഇടിവിന് കാരണമായി. സെൻസെക്‌സ് 204.64 പോയിൻ്റ് താഴ്ന്ന് 73,914.75 ൽ എത്തി. നിഫ്റ്റി 49.15 പോയിൻ്റ് താഴ്ന്ന് 22,444.40 ലുമെത്തി.
നിഫ്റ്റിയിൽ സിപ്ല(1.62%), നെസ്‌ലെ ഇന്ത്യ (1.55%), ബിപിസിഎൽ (1.34%), ബജാജ് ഫിൻസേർവ് (1.24%), ഗ്രാസിം (1.23%) തുടങ്ങിയവ നേട്ടത്തിലായപ്പോൾ ടാറ്റ കൺസ്യൂമർ (-3.36%), ബജാജ് ഓട്ടോ (-1.99%), ടാറ്റ സ്റ്റീൽ (-1.94%), പവർ ഗ്രിഡ് (-1.50%), ഇൻഫോസിസ് (-0.94%) എന്നിവ ഇടിവിൽ തുടരുന്നു.
സെക്ടറൽ സൂചികയിൽ ഫാർമാ, പി എസ് യു ബാങ്ക്, എഫ്എംസിജി, റിയൽറ്റി, ഇൻഫ്രാ എന്നിവ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ്, ഹോങ്കോങ്ങും ഷാങ്ഹായും നേട്ടത്തോടെ വ്യാപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.
ബ്രെൻ്റ് ക്രൂഡ് 0.68 ശതമാനം ഇടിഞ്ഞ് ബാരലിന് 81.52 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.10 ശതമാനം ഉയർന്ന് 2187.60 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.74 എന്ന നിലയിലാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 7,304.11 കോടി രൂപയുടെ അറ്റ വാങ്ങൽ രേഖപ്പെടുത്തി.
വ്യാഴാഴ്ച, സെൻസെക്‌സ് 33.40 പോയിൻ്റ് അഥവാ 0.05 ശതമാനം ഉയർന്ന് 74,119.39 ലും നിഫ്റ്റി 19.50 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 22,493.55 ലുമാണ് ക്ലോസ് ചെയ്തത്.