സിഎൽഎസ്എ-യുടെ 'മോഡി സ്റ്റോക്‌സ്', ശ്രദ്ധിക്കാം ഈ 54 ഓഹരികൾ

  • കഴിഞ്ഞ ആറ് മാസമായി രാജ്യത്തെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട റാലിയാണ് വിപണിയിൽ കണ്ടുവരുന്നത്
  • മോഡി സ്റ്റോക്‌സ് നിഫ്റ്റിയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു
  • ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് ബ്രോക്കറേജ്

Update: 2024-05-29 10:15 GMT

ഭരണ തുടർച്ചയുണ്ടായാൽ ശ്രേധിക്കേണ്ട 54 ഓഹരികളുടെ പട്ടിക പുറത്തു വിട്ട് അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ. നിലവിലെ സർക്കാരിൻ്റെ നയങ്ങളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായ 54 കമ്പനികളെയാണ് ബ്രോക്കറേജ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പകുതിയും പൊതുമേഖലാ സ്ഥാപനങ്ങൾ (പിഎസ്‌യു) ആണ്.

"മോഡി സ്റ്റോക്‌സ്" എന്ന നാമത്തോടെ പുറത്തിറക്കിയ പട്ടികയിൽ കാപെക്‌സ്, ഇൻഫ്രാസ്ട്രക്ചർ-ലിങ്ക്ഡ് സെക്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഹൗസുകൾ എന്നീ സെക്ടറുകളിൽ നിന്നുള്ള ഓഹരികളാണ് അടങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ ആറ് മാസമായി രാജ്യത്തെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട റാലിയാണ് വിപണിയിൽ കണ്ടുവരുന്നത്. ഈ കാലയളവിൽ മോഡി സ്റ്റോക്‌സ് നിഫ്റ്റിയെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് ബ്രോക്കറേജ് വ്യക്തമാകുന്നു.

എൽ ആൻഡ് ടി, എൻടിപിസി, എൻഎച്ച്‌പിസി, പിഎഫ്‌സി, ഒഎൻജിസി, ഐജിഎൽ, മഹാനഗർ ഗ്യാസ് എന്നിവ ബ്രോക്കറേജ് തിരഞ്ഞെടുത്ത ഓഹരികളിൽ ഉൾപ്പെടുന്നു. ഇവ അനുകൂലമായ നയങ്ങളിൽ നിന്നും മികച്ച നേട്ടമുണ്ടാക്കാൻ സാധ്യതകളേറെയാണ്. എന്നിരുന്നാലും, തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുള്ള റാലി ജൂൺ-ജൂലൈ മാസങ്ങളിൽ അവസാനിച്ചേക്കാമെന്ന് സിഎൽഎസ്എ അഭിപ്രായപ്പെട്ടു. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജൂൺ അല്ലെങ്കിൽ ജൂലൈ വരെ പൊതുമേഖലാ ഓഹരികൾ ഉയരുന്നത് തുടരുമെന്നും സ്ഥാപനം വ്യക്തമാക്കി.

2025 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബാങ്കുകളും നേട്ടം നൽകിയേക്കാമെന്നും ബ്രോക്കറേജ് അറിയിച്ചു. സർക്കാർ നയങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്ന ഓഹരികൾക്ക് പുറമെ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ അവയുടെ വളർച്ചാ സാധ്യതകൾ കാരണം മികച്ചതാനെന്നും ബ്രോക്കറേജ് പറഞ്ഞു.

അശോക് ലെയ്‌ലാൻഡ്, അൾട്രാടെക്, എൽ ആൻഡ് ടി എന്നിവയാണ് സിഎൽഎസ്എയുടെ അനലിസ്റ്റുകൾ ഹൈലൈറ്റ് ചെയ്ത മറ്റ് ഓഹരികൾ. കൂടാതെ, ബജാജ് ഫിനാൻസ്, മാക്സ് ഫിനാൻഷ്യൽസ്, സൊമാറ്റോ, ഡിമാർട്ട് എന്നിവയിൽ ബ്രോക്കറേജ് പോസിറ്റിവിറ്റി പ്രകടിപ്പിച്ചു. ടെലികോം അനുബന്ധ മേഖലകളിൽ, ഭാരതി എയർടെൽ, ഇൻഡസ് ടവേഴ്‌സ്, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നീ ഓഹരികളും പട്ടികയിൽ ഉൾപ്പെടുന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല

Tags:    

Similar News