ഫെഡ് തുണച്ചു, ആഗോള വിപണികളിൽ കുതിപ്പ്, ഇന്ത്യൻ സൂചികകളും ഉയർന്നേക്കും

  • ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്നു തുറക്കാൻ സാധ്യത
  • യുഎസ് ഫെഡ് പ്രധാന പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി
  • ഏഷ്യൻ വിപണികളിൽ സമ്മിശ്രമായി വ്യാപാരം തുടരുന്നു.

Update: 2024-08-01 02:55 GMT

ആഗോള വിപണികൾ നഷ്ടത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത

ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ പിൻബലത്തിൽ ഇന്ന് ( വ്യാഴാഴ്ച) ഉയർന്ന് തുറക്കാൻ സാധ്യതയുണ്ട്.

ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകളും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയ്ക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 25,100 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 70 പോയിൻറുകളുടെ പ്രീമിയമാണ്.

ബുധനാഴ്ച, ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് സൂചികകൾ തുടർച്ചയായ നാലാം സെഷനിലും ഉയർന്ന് അവസാനിച്ചു, നിഫ്റ്റി 24,950 ലെവലിന് മുകളിൽ ക്ലോസ് ചെയ്തു.

സെൻസെക്‌സ് 285.94 പോയിൻറ് ഉയർന്ന് 81,741.34ലും നിഫ്റ്റി 93.85 പോയിൻറ് അഥവാ 0.38 ശതമാനം ഉയർന്ന് 24,951.15ലും ക്ലോസ് ചെയ്തു.

യുഎസ് ഫെഡറൽ റിസർവ് മോണിറ്ററി പോളിസിക്ക് ശേഷം യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒറ്റരാത്രികൊണ്ട് ഉയർന്ന് അവസാനിച്ചപ്പോൾ ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.

യുഎസ് ഫെഡ് തുടർച്ചയായ എട്ടാം മീറ്റിംഗിലും അതിൻറെ പ്രധാന പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ ഫെഡറൽ ചെയർ ജെറോം പവൽ തൻറെ നയപ്രസ്താവനയിൽ സെപ്റ്റംബറിൽ തന്നെ നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകി.

ഏഷ്യൻ വിപണികൾ

യുഎസ് ഫെഡ് നയത്തിന് ശേഷം വാൾസ്ട്രീറ്റിലെ റാലി ട്രാക്ക് ചെയ്ത വ്യാഴാഴ്ച ഏഷ്യൻ വിപണികളിൽ സമ്മിശ്രമായി വ്യാപാരം തുടരുന്നു.

ജപ്പാനിലെ നിക്കി 2.2 ശതമാനം ഇടിഞ്ഞപ്പോൾ ടോപിക്സ് 2.48 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.42% ഉയർന്നപ്പോൾ കോസ്ഡാക്ക് 1.38% ഉയർന്നു. ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന തുടക്കത്തെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ലാതായതോടെ ബുധനാഴ്ച യുഎസ് ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 99.46 പോയിൻറ് അഥവാ 0.24 ശതമാനം ഉയർന്ന് 40,842.79 എന്ന നിലയിലും എസ് ആൻറ് പി 500 85.86 പോയിൻറ് അഥവാ 1.58 ശതമാനം ഉയർന്ന് 5,522.30 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 451.98 പോയിൻറ് അഥവാ 2.64 ശതമാനം ഉയർന്ന് 17,599.40 ൽ അവസാനിച്ചു.

യുഎസ് ഫെഡ് നയം

യുഎസ് ഫെഡറൽ റിസർവിൻറെ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) തുടർച്ചയായ എട്ടാം മീറ്റിംഗിൽ അതിൻറെ പ്രധാന പലിശ നിരക്കുകൾ 5.25% - 5.50% വരെ മാറ്റമില്ലാതെ നിലനിർത്തി. എന്നാൽ സെപ്റ്റംബറിൽ തന്നെ പലിശ നിരക്കുകൾ കുറയ്ക്കാൻ കഴിയുമെന്ന് സൂചന നൽകി. യുഎസ് പണപ്പെരുപ്പം കുറയുന്നത് തുടരുകയാണെങ്കിൽ, സെപ്റ്റംബറിൽ ഫെഡറൽ അടുത്ത യോഗം ചേരുമ്പോൾ പോളിസി നിരക്കിൽ കുറവുണ്ടാകുമെന്ന് ഫെഡറൽ ചെയർ ജെറോം പവൽ പറഞ്ഞു.

ഡോളർ

ജെറോം പവലിൻറ പ്രസ്താവനയ്ക്ക് ശേഷം യുഎസ് ഡോളറും ട്രഷറി വരുമാനവും കുറഞ്ഞു.യെൻ, യൂറോ എന്നിവയുൾപ്പെടെയുള്ള കറൻസിക്കെതിരെ ഗ്രീൻബാക്ക് അളക്കുന്ന ഡോളർ സൂചിക 0.37% ഇടിഞ്ഞ് 104.06 ആയി.

എണ്ണ വില

കഴിഞ്ഞ സെഷനിൽ ഏകദേശം 4% കുതിച്ചുയർന്നതിന് ശേഷം ക്രൂഡ് ഓയിൽ വില വ്യാഴാഴ്ച നേട്ടമുണ്ടാക്കി. ആഗോള ബെഞ്ച്മാർക്ക് ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.8% ഉയർന്ന് 81.51 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.9% ഉയർന്ന് 78.60 ഡോളറിലെത്തി.

സ്വർണ്ണ വില

ബുധനാഴ്ച ഏറ്റവും മികച്ച പ്രതിമാസ പ്രകടനത്തിന് സ്വർണ്ണവില സാക്ഷ്യം വഹിച്ചു.സ്‌പോട്ട് ഗോൾഡ് 0.7% ഉയർന്ന് ഔൺസിന് 2,424.29 ഡോളർ ആയി. ഇത് ഈ മാസത്തെ 4% ത്തിലധികം നേട്ടം അടയാളപ്പെടുത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.7% വർദ്ധിച്ച് 2,422.50 ഡോളർ ആയി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, ജൂലൈ 31 ന് 3,462 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 3,366 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി.

പ്രതിരോധവും പിൻതുണയും

നിഫ്റ്റി

സപ്പോർട്ട് 24900-24800

റെസിസ്റ്റൻസ് 25100-25200

ബാങ്ക് നിഫ്റ്റി

സപ്പോർട്ട് 51200-51000

റെസിസ്റ്റൻസ് 51800-52000

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ആസ്റ്റർ ഡിഎം

സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 20 ശതമാനം വർധിച്ച് 1,002 കോടി രൂപയായി. അറ്റാദായം (എൻസിഐക്ക് ശേഷമുള്ള)  ഒന്നാം പാദത്തിൽ 80 ശതമാനം വർധിച്ച് 74 കോടി രൂപയായി.

ഗോദ്‌റെജ് പ്രോപ്പർട്ടീസ്

കമ്പനിയുടെ അറ്റാദായം 520 കോടി രൂപയായി രേഖപ്പെടുത്തി. വാർഷിക വരുമാനം 936 കോടി രൂപയിൽ നിന്ന് 21.1 ശതമാനം കുറഞ്ഞ് 739 കോടി രൂപയായി.

ഭെൽ

മുൻ സാമ്പത്തിക വർഷം 205 കോടി രൂപയായിരുന്ന കമ്പനിയുടെ അറ്റ നഷ്ടം 211.4 കോടി രൂപയായി ഉയർന്നു. ഈ പാദത്തിലെ വരുമാനം 5,003 കോടി രൂപയിൽ നിന്ന് 9.6 ശതമാനം ഉയർന്ന് 5,485 കോടി രൂപയായി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) 2,612 കോടി രൂപ അറ്റാദായവും 27,039 കോടി രൂപ വരുമാനവും രേഖപ്പെടുത്തി. ഓട്ടോമോട്ടീവ് വിഭാഗം വാർഷിക വരുമാനത്തിൽ 13 ശതമാനം വർധിച്ച് 18,947 കോടി രൂപയായി.

ക്രോംപ്ടൺ ഗ്രീവ്സ് ഇലക്ട്രിക്കൽസ്

ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 25 ശതമാനം വർധിച്ച് 152.35 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും 14 ശതമാനം വർധിച്ച് 2,137.69 കോടി രൂപയായി.

മാരുതി സുസുക്കി

മാരുതി സുസുക്കി ഇന്ത്യയുടെ ഒന്നാം പാദത്തിലെ അറ്റാദായം 47 ശതമാനം വർധിച്ച് 3,650 കോടി രൂപയായി. ഇതേ കാലയളവിലെ വരുമാനം പ്രതിവർഷം 10 ശതമാനം ഉയർന്ന് 35,531 കോടി രൂപയായി.

കോൾ ഇന്ത്യ

2024 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കോൾ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 4 ശതമാനം വർധിച്ച് 10,959 കോടി രൂപയായി. 

ടാറ്റ സ്റ്റീൽ

ടാറ്റ സ്റ്റീൽ  ജൂൺ 30ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 51 ശതമാനം വർധന രേഖപ്പെടുത്തി. ഇത് 960 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25 സാമ്പത്തിക വർഷത്തേക്കാൾ 8 ശതമാനം ഇടിഞ്ഞ് 54,771 കോടി രൂപയായി. 24 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 59,490 കോടി രൂപയായിരുന്നു.

Tags:    

Similar News