ബാങ്കും ധനകാര്യവും മുന്നേറി; ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ക്ലോസിംഗ് നേട്ടത്തില്‍

  • ഇടിവില്‍ മെറ്റല്‍ സൂചിക മാത്രം
  • മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് സൂചികകളും കയറി
  • ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തില്‍

Update: 2024-02-13 10:20 GMT

ഇന്ന് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. റീട്ടെയില്‍ പണപ്പെരുപ്പം ജനുവരിയില്‍ മൂന്നുമാസത്തിനിടയിലെ താഴ്ന്ന നിലയിലേക്ക് എത്തിയതും ഡിസംബറിലെ വ്യാവസായിക ഉല്‍പ്പാദനം പൊസിറ്റിവ് ഘടകങ്ങളായി. മറ്റ് ഏഷ്യന്‍ വിപണികളിലെ റാലിയും നിക്ഷേപക വികാരത്തെ പിന്തുണച്ചു. 

സെന്‍സെക്സ് 482.70 പോയിന്‍റ് അഥവാ 0.68 ശതമാനം നേട്ടത്തോടെ 71,555.19ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 127.20  പോയിന്‍റ് അഥവാ 0.59  ശതമാനം കയറി 21,743.25ല്‍ എത്തി. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.34 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.17 ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക    0.61 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.18 ശതമാനവും മുന്നേറി.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ സ്വകാര്യബാങ്ക് സൂചികയാണ് ഏറ്റവും വലിയ നേട്ടം രേഖപ്പെടുത്തിയത്, 1.48 ശതമാനം. ധനകാര്യ സേവന സൂചികയും മികച്ച നേട്ടത്തിലാണ്, 1.37 ശതമാനം. ബാങ്ക് (1.38%), പൊതുമേഖലാ ബാങ്ക് (1.20%), ആരോഗ്യ പരിപാലനം  (0.85% ), എന്നിവയും നല്ല നേട്ടം രേഖപ്പെടുത്തി. മെറ്റല്‍ (2.07 %), മീഡിയ (0.03) സൂചികകള്‍ മാത്രമാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. 

നിഫ്റ്റി 50-യില്‍ കോൾ ഇന്ത്യ (4.67%), യുപിഎൽ (4.54%), ആക്‌സിസ് ബാങ്ക് (2.28%), ഐസിഐസിഐ ബാങ്ക് (2.25%), എച്ച്ഡിഎഫ് സി ലൈഫ് (2.06%)) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.ഹിൻഡാൽകോ (12.53%), ഗ്രാസിം (3.67%), ഡിവിസ് ലാബ് (1.07%), അൾട്രാടെക് സിമൻ്റ് (1.04 %), ബിപിസിഎൽ (0.99 %) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ഐസിഐസിഐ ബാങ്ക് (2.46 %), വിപ്രോ (2.14 %),ആക്സിസ് ബാങ്ക് (2.13 %), എന്‍ടിപിസി (1.85 %), കൊട്ടക് മഹീന്ദ്ര ബാങ്ക് (1.58 %) എന്നിവ മികച്ച നേട്ടം കൊയ്തു.  അള്‍ട്രാ ടെക് സിമന്‍റ് (1.03%), മഹീന്ദ്ര & മഹീന്ദ്ര (1.02%), ടൈറ്റന്‍ (0.60 %%), ടാറ്റ മോട്ടോര്‍സ് (0.48 %), ഐടിസി (0.06 %)എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ് എന്നിവ നഷ്ടത്തിലാണ്

Tags:    

Similar News