ബജാജ് ഓട്ടോ ഓഹരി തിരികെ വാങ്ങിയേക്കും: ജനുവരി 8ന് അറിയാം
2022 ജൂണില്‍ ബജാജ് ഓട്ടോ 2500 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു;

ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ 2024 ജനുവരി 8 ന് ചേരുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഹരി തിരികെ വാങ്ങാനുള്ള നിര്‍ദേശം പരിഗണിക്കും.
ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ ഇന്ന് (ജനുവരി 3) കുതിച്ചുയരുകയും ബിഎസ്ഇയില്‍ 7,059.75 രൂപ എന്ന റെക്കോര്‍ഡ് ഉയരം കൈവരിക്കുകയും ചെയ്തു.
2023 ഡിസംബറില്‍ ബജാജ് ഓട്ടോ മൊത്തം വില്‍പ്പനയില്‍ 16 ശതമാനം വര്‍ധനയോടെ 3,26,806 യൂണിറ്റിലെത്തിയിരുന്നു.
2022 ജൂണില്‍ ബജാജ് ഓട്ടോ 2500 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ തിരികെ വാങ്ങിയിരുന്നു. ഒരു ഓഹരി 4600 രൂപ എന്ന നിലയിലായിരുന്നു തിരികെ വാങ്ങിയത്.