എക്കാലത്തെയും ഉയർന്ന വിലയിൽ ആസ്റ്റർ: കേരള കമ്പനികളുടെ പ്രകടനം
- നേട്ടം കൈവിടാതെ മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ
- 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ മണപ്പുറം ഫൈനാൻസ്
- ഫിലിപ്സ് കാർബൺ ഓഹരികളും 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി
നവംബർ 29-ലെ വ്യപാരം അവസാനിച്ചപ്പോൾ ആസ്റ്റർ ഹെൽത്ത് കെയർ എക്കാലത്തെയും ഉയർന്ന വില തൊട്ടു. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 399.15 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 332.65 രൂപയിൽ നിന്നും ഓഹരികൾ 18.88 ശതമാനം ഉയർന്ന് 395.45 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരിയൊന്നിന് 62.8 രൂപയുടെ നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്.
നേട്ടം കൈവിടാതെ മുത്തൂറ്റ് ഫൈനാൻസ് ഓഹരികളും മുന്നേറി. 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട ഓഹരികൾ 5.44 ശതമാനം ഉയർന്ന് 1415.85 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികളും ഇന്നത്തെ വ്യാപരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 267.20 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. ക്ലോസിങ് വില 161.95 രൂപ. ഫിലിപ്സ് കാർബൺ ഓഹരികളും 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഓഹരികൾ ഇടവ്യപാരത്തിൽ ഉയർന്ന വിലയായ 271.45 രൂപയിലെത്തി. മുൻദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.80 ശതമാനം ഉയർന്ന് ഓഹരികൾ 266.45 രൂപയിൽ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായി 1132.75 രൂപയിൽ നിന്നും 2.77 ശതമാനം ഉയർന്ന് 1164.10 രൂപയിൽ വ്യാപാരം നിർത്തി.
ബാങ്കിങ് മേഖലയിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 0.82 ശതമാനം ഉയർന്ന് 24.55 രൂപയിലും ഫെഡറൽ ബാങ്ക് 0.20 ശതമാനം ഉയർന്ന് 150.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഇസാഫ് 0.07 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.69 ശതമാനവും സിഎസ്ബി ബാങ്ക് 2.75 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
നഷ്ട വ്യാപാരം തുടർന്ന് കല്യാൺ ജ്വലേഴ്‌സ്. ഓഹരികൾ ഇന്ന് 1.77 ശതമാനം ഇടിവ് രേഖപ്പെടുത്തി 321.65 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽ ഓഹരികൾ ഇന്നത്തെ വ്യാപാരവസാനം 2.95 ശതമാനം ഇടിഞ്ഞ് 266.45 രൂപയിൽ വ്യാപാരം നിർത്തി. ഫാക്ട് ഓഹരികൾ നേരിയ ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 716.45 രൂപ.