16,600 കോടി സമാഹരിക്കാനൊരുങ്ങി അദാനി എൻ്റർപ്രൈസസ്

  • പണം സ്വരൂപിക്കുന്നതിനുള്ള തിയ്യതികളോ രീതിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല
  • തിങ്കളാഴ്‌ച അദാനി എനർജി സൊല്യൂഷൻസിന് 12,500 കോടി സമാഹരിക്കാൻ അനുമതി നൽകി
  • മാർച്ച് പാദത്തിൽ അദാനി എൻ്റർപ്രൈസസിൻ്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞു
;

Update: 2024-05-28 09:38 GMT
16,600 കോടി സമാഹരിക്കാനൊരുങ്ങി അദാനി എൻ്റർപ്രൈസസ്
  • whatsapp icon

അദാനി ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസ് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെൻ്റ്) വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 16,600 കോടി രൂപ സമാഹരിക്കാൻ അനുമതി നൽകിയതായി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. പണം സ്വരൂപിക്കുന്നതിനുള്ള തിയ്യതികളോ രീതിയോ കമ്പനി വ്യക്തമാക്കിയിട്ടില്ല.

2024 ജൂൺ 24-ന് നിശ്ചയിച്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) ഓഹരി ഉടമകളിൽ നിന്നുള്ള അംഗീകാരത്തിന് ശേഷമായിരിക്കും സമാഹരണം.

തിങ്കളാഴ്ച, മറ്റൊരു അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി എനർജി സൊല്യൂഷൻസ് ക്യുഐപി വഴിയോ മറ്റ് അനുവദനീയമായ രീതികളിലൂടെയോ 12,500 കോടി രൂപ വരെ സമാഹരിക്കാൻ അനുമതി നൽകിയിരുന്നു.

2023-ൽ, അദാനി എൻ്റർപ്രൈസസ് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി 20,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടിരുന്നു. എഫ്പിഒയ്ക്ക് മുഴുവൻ സബ്‌സ്‌ക്രിപ്‌ഷനും ലഭിച്ചു. എന്നിരുന്നാലും, ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്തു വന്നതോടെ ഓഹരികൾ കൂപ്പുകുത്തി. കമ്പനിയെ എഫ്പിഒ പിൻവലിക്കുന്നതിലേക്ക് നയിച്ചു. വോഡഫോൺ ഐഡിയയുടെ 18,000 കോടി രൂപയുടെ ഫണ്ട് സമാഹരണം ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ എഫ്‌പിഒ.

മാർച്ച് പാദത്തിൽ അദാനി എൻ്റർപ്രൈസസിൻ്റെ അറ്റാദായം 38 ശതമാനം ഇടിഞ്ഞ് 451 കോടി രൂപയായി, വരുമാനം 29,180 കോടി രൂപയായി തുടർന്നു.

നിലവിൽ അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരികൾ ചൊവ്വാഴ്ച 1.02 ശതമാനം താഴ്ന്ന് 3,255.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷമുണ്ടായ എല്ലാ നഷ്ടങ്ങളും ഓഹരികൾ അടുത്തിടെ വീണ്ടെടുത്തു.

Tags:    

Similar News