ഇസാഫ് ഇഷ്യൂവിന് 8.3 ഇരട്ടി അപേക്ഷകൾ

  • പ്രോടിയന്‍ ഇഷ്യൂവിന് 1.07 ഇരട്ടി അപേക്ഷ ലഭിച്ചു
  • സെല്ലോ വേൾഡ് വ്യാപാരവസാനം 4.45 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്
;

Update: 2023-11-06 12:35 GMT
ഇസാഫ് ഇഷ്യൂവിന് 8.3 ഇരട്ടി അപേക്ഷകൾ
  • whatsapp icon

തൃശൂര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇഷ്യൂവിന് ഇതുവരെ ലഭിച്ചത് 8.3 ഇരട്ടി അപേക്ഷകള്‍. റീട്ടെയില്‍ വിഭാഗത്തില്‍ 7.88 മടങ്ങ് അപേക്ഷകള്‍ വന്നു.

ഇഷ്യൂ നവംബര്‍ ഏഴിന് ഇഷ്യൂ അവസാനിക്കും. ഓഹരിയുടെ പ്രൈസ് ബാന്‍ഡ് 57-60 രൂപയാണ്.

പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ്

എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ് ഇഷ്യൂവിന്റെ ആദ്യ ദിനം 1.07 ഇരട്ടി അപേക്ഷ ലഭിച്ചു. ഇഷ്യൂ നവംബര്‍ 8-ന് അവസാനിക്കും. 61.91 ലക്ഷം ഓഹരികള്‍ നല്‍കി 490.33 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 752-792 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് 18 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി 150,000 ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഓഹരി ഒന്നിന് 75 രൂപ വീതം ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.

സെല്ലോ വേള്‍ഡ്

ഇന്ന് (നവംബര്‍ 6) ലിസ്റ്റ് ചെയ്ത സെല്ലോ വേള്‍ഡ് ഓഹരികള്‍ വ്യാപാരവസാനം എന്‍എസ്ഇ-യില്‍ 4.45 ശതമാനം ഇടിഞ്ഞാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ ഇഷ്യൂ വില 648 രൂപയായിരുന്നു. ഓഹരികള്‍ 28 ശതമാനം പ്രീമിയത്തോടെ 829 രൂപയിലായിരുന്നു ലിസ്റ്റ് ചെയ്തത്. ക്ലോസിംഗ് വില 781.5 രൂപയാണ്. ഒരവസരത്തില്‍ 837.4 രൂപവരെ ഉയര്‍ന്നിരുന്നു.

Tags:    

Similar News