കുതിപ്പ് തുടർന്ന് ഓഹരി വിപണി; ആറാം ദിവസവും മുന്നേറ്റം, കുതിപ്പിന് പിന്നിലെ കാരണങ്ങള്‍ ഇവയൊക്കെ!

Update: 2025-03-24 11:07 GMT
experts say global trends and us tariffs will drive markets
  • whatsapp icon

ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകളായ നിഫ്റ്റിയും സെൻസെക്സും ഒരു ശതമാനം നേട്ടം കരസ്ഥമാക്കിയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 1,078.87 പോയിന്റ് അഥവാ 1.40 ശതമാനം ഉയർന്ന് 77,984.38 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 307.95 പോയിന്റ് അഥവാ 1.32 ശതമാനം ഉയർന്ന് 23,658.35 ലെത്തി. പുതിയ വിദേശ ഫണ്ടുകളുടെ വരവും ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ്  ഓഹരികളിലെ നേട്ടങ്ങളുമാണ് വിപണിക്ക് ഇന്ന് കരുത്തായത്‌.

സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )

സെൻസെക്സ് ഓഹരികളിൽ എൻ‌ടി‌പി‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ബജാജ് ഫിൻ‌സെർവ്, ആക്സിസ് ബാങ്ക്, എച്ച്‌സി‌എൽ ടെക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം ഇടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, സൊമാറ്റോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, നെസ്‌ലെ, ഇൻഫോസിസ് എന്നി ഓഹരികൾ ഇടിവ് നേരിട്ടു.

സെക്ടറൽ സൂചിക

എല്ലാ സെക്ടറൽ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. പ്രൈവറ്റ് ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ് , ഓയിൽ ആൻഡ് ഗ്യാസ്, പവർ,റിയലിറ്റി,ടെലികോം എന്നിവ 1-2 ശതമാനം വരെ നേട്ടം രേഖപ്പെടുത്തി.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1.5 ശതമാനം നേട്ടമുണ്ടാക്കി. ഇന്ത്യ വിക്സ് 8.94 ശതമാനം ഉയർന്ന് 13.70 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ഷാങ്ഹായും ഹോങ്കോങ്ങും ഉയർന്ന നിലയിൽ ക്ലോസ് ചെയ്തപ്പോൾ, സിയോൾ, ടോക്കിയോ എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിൽ അവസാനിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.07 ശതമാനം ഉയർന്ന് ബാരലിന് 72.21 ഡോളറിലെത്തി.

Tags:    

Similar News