
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ ഇടിവ്. 4 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 85.73ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് രൂപയുടെ ഇടിവിന് കാരണമായത്.
ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 85.69 ലാണ് ക്ലോസ് ചെയ്തത്. അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.11 ശതമാനം കുറഞ്ഞ് 104.43 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.46 ശതമാനം ഇടിഞ്ഞ് 73.45 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 317.93 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 77,606.43 എന്ന നിലയിലും, നിഫ്റ്റി 105.10 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 23,591.95 എന്ന നിലയിലും ക്ലോസ് ചെയ്തു.