
ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 5 പൈസയുടെ നേട്ടത്തോടെ 85.45 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഇന്ന് 85.65 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തില്‍ 85.73 എന്ന നിലയിലേക്ക് താഴ്ന്ന ശേഷമാണ് 85.45 ല്‍ ക്ലോസ് ചെയ്തത്. വെള്ളിയാഴ്‌ച ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസയുടെ നേട്ടത്തോടെ 85.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.12 ശതമാനം കുറഞ്ഞ് 104.13 ൽ വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ ബാരലിന് 0.12 ശതമാനം ഇടിഞ്ഞ് 74.40 യുഎസ് ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 592.93 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 76,617.44 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 166.65 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 23,332.35 പോയിന്റിൽ ക്ലോസ് ചെയ്തു.