നേട്ടത്തിൽ അവസാനിച്ച് വിപണി, സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു

സെൻസെക്സ് 445.73 പോയിന്റ് വർധിച്ച് 58,074.68 ലും നിഫ്റ്റി 119 പോയിന്റ് ഉയർന്ന് 17,107.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58,133.33 ലെത്തിയിരുന്നു.

Update: 2023-03-21 13:18 GMT

ഇന്ന് വ്യപാരം അവസാനിക്കുമ്പോൾ സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഉയർന്നു. റിലയൻസ്, ബാങ്കിങ് ഓഹരികളിലുണ്ടായ മുന്നേറ്റവും, ആഗോള വിപണികളിലുണ്ടായ നേട്ടവുമാണ് വിപണിയ്ക്ക് കരുത്തേകിയത്. സെൻസെക്സ് 445.73 പോയിന്റ് വർധിച്ച് 58,074.68 ലും നിഫ്റ്റി 119 പോയിന്റ് ഉയർന്ന് 17,107.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58,133.33 ലെത്തിയിരുന്നു.

സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ടൈറ്റൻ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻ സെർവ്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാ ടെക്ക് സിമന്റ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച്ഡിഎഫ് സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവ നേട്ടത്തിൽ അവസാനിച്ചു.

പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക്ക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലായിരുന്നു.

ഏഷ്യൻ വിപണിയിൽ സിയോൾ, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്പിനെ വിപണികളും മുന്നേറ്റത്തിലാണ്. തിങ്കളാഴ്ച യു എസ് വിപണി നേട്ടത്തിലാണ് അവസാനിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.65 ശതമാനം കുറഞ്ഞ് ബാരലിന് 74.27 ഡോളറായി.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 2,545.87 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.



Tags:    

Similar News