ആദ്യഘട്ട വ്യപാരത്തിൽ 350 പോയിന്റ് ഉയർന്ന് സെൻസെക്സ്

10.40 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 225.16 പോയിന്റ് നേട്ടത്തിൽ 57,860 ലും നിഫ്റ്റി 83.45 പോയിന്റ് നേട്ടത്തിൽ 17,069.05 ലുമാണ് വ്യാപാരം ചെയ്യുന്നത്.

Update: 2023-03-17 05:46 GMT

ആഗോള വിപണികളിലെ ശുഭകരായ മുന്നേറ്റത്തിൽ മികച്ച തുടക്കം കുറിച്ച വിപണി. യു എസ്, യൂറോപ്പ് ബാങ്കിങ് പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കകൾ കുറയുന്നതിനാൽ സെൻസെക്സ് ഇന്ന് 350 പോയിന്റോളം ഉയർന്നു.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 352.26 പോയിന്റ് വർധിച്ച് 57,987.10 ലും നിഫ്റ്റി 124 പോയിന്റ് ഉയർന്ന് 17,109.60 ലുമെത്തി.

10.40 നു വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 225.16 പോയിന്റ് നേട്ടത്തിൽ 57,860 ലും നിഫ്റ്റി 83.45 പോയിന്റ് നേട്ടത്തിൽ 17,069.05 ലുമാണ് വ്യാപാരം ചെയ്യുന്നത്.

സെൻസെക്സിൽ 26 കമ്പനികളും നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്. നിഫ്റ്റി 50 യിൽ 39 ഓഹരികളും ലാഭത്തിലാണ്.

അഞ്ചു ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം വ്യാഴാഴ്ച സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ യു എസ് വിപണികളും വ്യാഴാഴ്ച കുത്തനെ ഉയർന്നു.

യു എസ്, യൂറോപ്യൻ ബാങ്കുകൾക്ക് ലഭിച്ച ധന സഹായം നിക്ഷേപകരുടെ ആത്മ വിശ്വാസം വർധിപ്പിക്കുകയും, ഓഹരികളുടെ തകർച്ചയിൽ അല്പം അയവു വരികയും ചെയ്തു. എന്നിരുന്നാലും ആഗോള സാമ്പത്തിക പ്രതിസന്ധി പൂർണ്ണമായും ഒഴിവാക്കാനായോ എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആശങ്കകൾ കേന്ദ്രീകരിക്കുന്നതെന്ന് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു. .

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 282.06 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News