ബാങ്കിംഗ്, ധനകാര്യ ഓഹരികളിൽ സമർദം, അഞ്ചാം ദിനവും തകർന്ന് വിപണി

തുടർച്ചയായ അഞ്ചാം സെഷനിലും ഇടിഞ്ഞ സെൻസെക്സ് 344.29 പോയിന്റ് കുറഞ്ഞ് 57,555.90 ലും നിഫ്റ്റി 71.15 പോയിന്റ് നഷ്ടത്തിൽ 16,972.15 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

Update: 2023-03-15 11:52 GMT

ബാങ്കിങ്, ധനകാര്യ, ടെലികോം- ഉണ്ടായ വലിയ തോതിലുള്ള വില്പന സമ്മർദ്ദം മൂലം അസ്ഥിരമായി വിപണി. ആദ്യ ഘട്ട വ്യപാരത്തിൽ മികച്ച മുന്നേറ്റത്തിൽ തുടങ്ങിയെങ്കിലും വ്യപാരത്തിന്റെ അവസാന ഘട്ടത്തിൽ സൂചികകൾ കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 344 പോയിന്റ് തകർന്ന് കഴിഞ്ഞ അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ബാങ്കുകളുടെ സ്ഥിതി അനിശ്ചിതാവസ്ഥയിലാണെന്ന ഭയവും, ഉയർന്ന പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകകളുമാണ് വിപണിയിലെ നിലവിലെ ചാഞ്ചാട്ടത്തിനു കാരണം. കൂടാതെ ആഭ്യന്തര വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പിൻ വാങ്ങലും, രൂപയുടെ മൂല്യ തകർച്ചയും സ്ഥിതിയെ കൂടുതൽ വഷളാക്കുന്നുണ്ട്.

തുടർച്ചയായ അഞ്ചാം സെഷനിലും ഇടിഞ്ഞ സെൻസെക്സ് 344.29 പോയിന്റ് കുറഞ്ഞ് 57,555.90 ലും നിഫ്റ്റി 71.15 പോയിന്റ് നഷ്ടത്തിൽ 16,972.15 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 57455.67 ലെത്തിയിരുന്നു.

സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി, എസ്ബിഐ, എച്ച് യു എൽ, ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ, എൽആൻഡ് ടി എന്നിവ ലാഭത്തിലാണ് അവസാനിച്ചത്.

ഏഷ്യൻ വിപണിയിൽ ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ്, സിയോൾ എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ ദുർബലമായാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി കുതിച്ചുയർന്നിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ കുറഞ്ഞ് 82.62 രൂപയായി.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.72 ശതമാനം ഉയർന്ന് ബാരലിന് 78.01 ഡോളറായി.

വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 3,086.96 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News