റിട്ടയര്‍മെന്റ് നിക്ഷേപമാണോ അന്വേഷിക്കുന്നത്? പിജിഐഎം ഇന്ത്യ എഎംസിയില്‍ നിന്നും പുതിയ ഫണ്ട്
- ഈ വിഭാഗത്തില്‍ വരുന്ന മറ്റ് ഫണ്ടുകളാണ് ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് സ്‌കീം ഫണ്ട്, എസ്ബിഐ റിട്ടയര്‍മെന്റ് ബെനഫിറ്റ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവ
- 5 വര്‍ഷം അല്ലെങ്കില്‍ റിട്ടയര്‍മെന്റ് പ്രായം ലോക്ക് ഇന്‍ പിരീഡ് തെരഞ്ഞെടുക്കാം
- വൈവിധ്യമാര്‍ന്ന നിക്ഷേപ പോര്‍ട്ട്‌ഫോളിയോയാണ് ഫണ്ടിനുള്ളത്
പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നും പുതിയ റിട്ടയര്‍മെന്റ് ഫണ്ട് വരുന്നു. ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്. മാര്‍ച്ച് 26 ന് ആരംഭിച്ച ന്യൂ ഫണ്ട് ഓഫര്‍ ഏപ്രില്‍ 9 നാണ് അവസാനിക്കുന്നത്. അഞ്ച് വര്‍ഷം അല്ലെങ്കില്‍ റിട്ടയര്‍മെന്റ് പ്രായം ഇതില്‍ ഏതെങ്കിലുമൊരു കാലാവധി നിക്ഷേപത്തിന്റെ ലോക്ക് ഇന്‍ പിരീഡായി തെരഞ്ഞെടുക്കാം.
ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ആര്‍ഇഐടി), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ഇന്‍വിഐടി), സ്ഥിര വരുമാന സെക്യൂരിറ്റികള്‍ എന്നിങ്ങനെയുള്ള മിക്‌സിഡ് സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തി നിക്ഷേപകര്‍ക്ക് അവരുടെ റിട്ടയര്‍മെന്റ് ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി മൂലധന നേട്ടവും വരുമാനവും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഫണ്ട് അതിന്റെ നിക്ഷേപത്തിന്റെ 25 ശതമാനം വിതം ലാര്‍ജ് കാപ്, മിഡ് കാപ്, സ്‌മോള്‍ കാപ് എന്നിവയിലായാണ് നിക്ഷേപിക്കുന്നത്. അതുകൊണ്ടു തന്നെ മള്‍ട്ടി കാപ് ഫണ്ട് അധിഷ്ടിത നിക്ഷേപമാണ് ഫണ്ടിന്റേതെന്ന് പറയാം. ഫണ്ട് അതിന്റെ നിക്ഷേപത്തിന്റെ 75 മുതല്‍ 100 ശതമാനം ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലാണ് നടത്തുന്നത്. ഡെറ്റ് സെക്യൂരിറ്റികള്‍, പണ വിപണി ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം പൂജ്യം മുതല്‍ 25 ശതമാനത്തോളമാണ്. റെയിറ്റ്‌സ്, ഇന്‍വിറ്റ്‌സ് എന്നിവയിലെ നിക്ഷേപം പൂജ്യം മുതല്‍ 10 ശതമാനമാണ്.
എസ് ആന്‍ഡ് പി ബിഎസ്ഇ 500 ടിആര്‍ഐയാണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക് സൂചിക. വിനയ് പഹാരിയ, പുനീത് പാല്‍ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. നിക്ഷേപകര്‍ക്ക് 5000 രൂപ മുതല്‍ നിക്ഷേപിക്കാം. ഫണ്ടിന്് എക്‌സിറ്റ് ലോഡ്, എന്‍ട്രി ലോഡ് എന്നിവയില്ല. റിസ്‌കോ മീറ്ററില്‍ ഉയര്‍ന്ന റിസ്‌ക് കാറ്റഗറിയിലാണ് ഫണ്ട് വരുന്നത്.
ടാറ്റ റിട്ടയര്‍മെന്റ് സേവിംഗ്‌സ് ഫണ്ട്, എസ്ബിഐ റിട്ടയര്‍മെന്റ് ബെഫിറ്റ് ഫണ്ട്, നിപ്പോണ്‍ ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് തുടങ്ങിയവ ഇതേ വിഭാഗത്തിലുള്ള ഫണ്ടുകളാണ്.