മിറേ അസെറ്റ് നിഫ്റ്റി 200 ആല്‍ഫ 30 ഇടിഎഫ് എന്‍എഫ്ഒ ഒക്ടോബര്‍ 18 വരെ
- ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്.
- എക്‌സിറ്റ് ലോഡ് ഇല്ല.
മിറേ അസെറ്റ് മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നുള്ള പുതിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ മിറേ അസെറ്റ് നിഫ്റ്റി 200 ആല്‍ഫ 30 ഇടിഎഫിന്റെ ന്യൂ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 18 ന് അവസാനിക്കും. ഒക്ടോബര്‍ ഒമ്പതിനാണ് എന്‍എഫ്ഒ ആരംഭിച്ചത്. നിഫ്റ്റി 200 ആല്‍ഫ 30 ടിആര്‍ഐയാണ് ഫണ്ടിന്റെ ബെഞ്ച്മാര്‍ക്ക്. ഓപണ്‍ എന്‍ഡഡ് പദ്ധതിയാണിത്.
ഫണ്ട് നിഫ്റ്റി 200 ആല്‍ഫ 30 സൂചികയില്‍ ഉള്‍പ്പെട്ടിട്ടുളള സെക്യൂരിറ്റികളിലാണ് 95 മുതല്‍ 100 ശതമാനം നിക്ഷേപം നടത്തുന്നത്. വിപണി ഉപകരണങ്ങള്‍, ഡെറ്റ് സെക്യൂരിറ്റികള്‍, ആഭ്യന്തര മ്യൂച്വല്‍ഫണ്ടുകളുടെ ഡെറ്റ്, ഡെറ്റ് ഉപകരണങ്ങള്‍, ലിക്വിഡ് സ്‌കീമുകള്‍ എന്നിവയിലെ നിക്ഷേപം അഞ്ച് ശതമാനം വരെയാണ്.
നിഫ്റ്റി 200 ആല്‍ഫ 30 ടോട്ടല്‍ റിട്ടേണ്‍ സൂചികയുടെ പ്രകടനത്തിന് ആനുപാതികമായ ചെലവുകള്‍ക്ക് മുമ്പ് വരുമാനം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ നിക്ഷേപ ലക്ഷ്യം.ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. അലോട്ട്‌മെന്റ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ മിറെ അസെറ്റ് നിഫ്റ്റി 200 ആല്‍ഫ 30 ഇടിഎഫ് എന്‍എസ്ഇയിലും, ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഏക്ത ഗാലാ, വിശാല്‍ സിംഗ് എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. നിക്ഷേപം ആരംഭിച്ച് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. എക്‌സിറ്റ് ലോഡ് ഇല്ല.