ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സമയം ഇതാണോ?

  • ഉയര്‍ന്നു നില്‍ക്കുന്ന പലിശ നിരക്ക് നേട്ടമാകുമോ.
  • ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് എത്തിയത് 1.23 ലക്ഷം കോടി രൂപയുടെ നിക്ഷേപം.
  • എസ്‌ഐപി നിക്ഷേപവും ജനുവരിയില്‍ സര്‍വ്വകാല ഉയരത്തില്‍.

Update: 2024-02-20 07:26 GMT

ഡിസംബറില്‍ 73,542 കോടി രൂപയുടെ നിക്ഷേപ പിന്‍വഴിക്കലിന് സാക്ഷ്യം വഹിച്ച ഇന്‍കം, ഡെറ്റ് ഓറിയന്റഡ് സ്‌കീം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ജനുവരിയില്‍ എത്തിയത് 76,483 കോടി രൂപയുടെ നിക്ഷേപം. വിപണിയിലെ ഉയര്‍ന്നു നില്‍ക്കുന്ന പലിശ നിരക്കിന്റെ നേട്ടം എടുക്കാന്‍ നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് ഈ നിക്ഷേപ ഒഴുക്കിനുള്ള കാരണമായിരിക്കും. വരുന്ന പണ നയ അവലോകന യോഗങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ഉയര്‍ന്ന നിരക്കിന്റെ നേട്ടമെടുക്കുക എന്ന ലക്ഷ്യത്തോടെയാകും ഡെറ്റ് ഫണ്ടിലേക്ക് നിക്ഷേപം എത്തിയിട്ടുണ്ടാവുക.

ഗ്രോത്ത്, ഇക്വിറ്റി ഓറിയന്റഡ് പദ്ധതികളിലേക്ക് ഡിസംബറിലെ 16,966 കോടി രൂപയില്‍ നിന്നും 21,749 കോടി രൂപയിലേക്ക് നിക്ഷേപം ഉയര്‍ന്നു. ഫ്‌ളെക്‌സി കാപ് ഫണ്ടുകളിലേക്ക് ജനുവരിയില്‍ എത്തിയത് 2,447 കോടി രൂപയാണ്. ഡിസംബറില്‍ എത്തിയത് 1,087 കോടി രൂപയാണ്. ഹൈബ്രിഡ് ഫണ്ടുകളിലേക്ക് ഡിസംബറിലെ 15,009 കോടി രൂപയെത്തിയപ്പോള്‍ ജനുവരിയിലത് 20,637 കോടി രൂപയായി. ഡിസംബറില്‍ ആര്‍ബിട്രേജ് ഫണ്ടിലേക്ക് 10,645 കോടി രൂപയാണ് എത്തിയത്. ജനുവരിയിലിത് നേരിയ 10,608 കോടി രൂപയായി. സൊലൂഷന്‍ ഓറിയന്റ് സ്‌കീമിലേക്ക് ജനുവരിയില്‍ എത്തിയത് 3,341 കോടി രൂപയാണ്. ഡിസംബറിലിത് 1,013 കോടി രൂപയായിരുന്നു.

സ്വര്‍ണ ഇടിഎഫിനും തിളക്കം

സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഗോള്‍ഡ് ഇടിഎഫുകള്‍ ജനപ്രിയമായി തുടരുകയാണ്. ഗോള്‍ഡ് ഇടിഎഫുകളിലേക്ക് ഡിസംബറിലെ 88 കോടി രൂപയില്‍ നിന്നും 657 കോടി രൂപയുടെ നിക്ഷേപം എത്തി. മറ്റ് ഇടിഎഫുകളിലേക്ക് ഡിസംബറിലെ നിക്ഷേപത്തില്‍ നിന്നും ഇരട്ടിയിലധികമാണ് ജനുവരിയിലെത്തിയ നിക്ഷേപം. ജനുവരിയിലെത്തിയത് 571 കോടി രൂപയുടെ നിക്ഷേപമാണ്. ഫണ്ട് ഓഫ് ഫണ്ടില്‍ നിന്നും ജനുവരിയില്‍ പിന്‍വലിച്ചത് 234 കോടി രൂപയാണ്. ഡിസംബറിലിത് 419 കോടി രൂപയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് എത്തിയത് 1.23 ലക്ഷം കോടി രൂപയുടെ നിക്ഷേപം. 2023 ഡിസംബറില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും പിന്‍വലിച്ചത് 40,685 കോടി രൂപയുടെ നിക്ഷേപമായിരുന്നു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 23,740 കോടി രൂപയുടെ ഓഹരികളാണ് ജനുവരിയില്‍ വാങ്ങിയത്.ഡിസംബറില്‍ വാങ്ങിയത് 23,895 കോടി രൂപയുടെ ഓഹരികളായിരുന്നു. ഇക്വിറ്റി ഓറിയന്റഡ് സ്‌കീമുകളില്‍ ഏറ്റവുമധികം നിക്ഷേപം എത്തിയത് സ്‌മോള്‍ കാപ് ഫണ്ടുകളിലേക്കാണ്. ജനുവരിയില്‍ സ്‌മോള്‍ കാപ് ഫണ്ടുകളിലേക്ക് എത്തിയത് 3,257 കോടി രൂപയാണ്. എന്നാല്‍, ഡിസംബറില്‍ നിക്ഷേപം 3,858 കോടി രൂപയായിരുന്നു.

Tags:    

Similar News