യുഎസ് ഫെഡ് നിരക്ക് വർധന, നഷ്ടത്തിൽ തുടങ്ങി സൂചികകൾ
11.10 ന് വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 60.80 പോയിന്റ് കുറഞ്ഞ് 58,153.79 ലും നിഫ്റ്റി 26 പോയിന്റ് നഷ്ടത്തിൽ 17,125.90 ലുമാണ്
രണ്ടു ദിവസത്തെ നേട്ടങ്ങൾക്ക് വിരാമമിട്ട് വിപണി വീണ്ടും നഷ്ടത്തിൽ. ആഗോള വിപണികളിലുള്ള ദുർബലമായ പ്രവണതയാണ് സൂചികകളിൽ പ്രതിഫലിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ്, ഐ ടി ഓഹരികളിലെ വില്പന സമ്മർദ്ദവും വിപണിക്ക് പ്രതികൂലമാണ്.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 341 പോയിന്റ് കുറഞ്ഞ് 57,873.59 ലും നിഫ്റ്റി 97.8 പോയിന്റ് ഇടിഞ്ഞ് 17,504.10 ലുമെത്തി.
11.10 ന് വ്യപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 60.80 പോയിന്റ് കുറഞ്ഞ് 58,153.79 ലും നിഫ്റ്റി 26 പോയിന്റ് നഷ്ടത്തിൽ 17,125.90 ലുമാണ്
സെൻസെക്സിൽ ഏഷ്യൻ പെയിന്റ്സ്, വിപ്രോ, എച്ച് സി എൽ ടെക്ക്നോളജിസ്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച് ഡി എഫ് സി, പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, നെസ്‌ലെ, ലാർസെൻ ആൻഡ് റ്റ്യുബ്രോ, ഭാരതി എയർടെൽ എന്നിവ ലാഭത്തിലാണ്.
ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഷാങ്ഹായ്, എന്നിവ ചുവപ്പിലാണ് വ്യപാരം ചെയ്യുന്നത്. ഹോങ്കോങ് നേട്ടത്തിലാണ്.
ബുധനാഴ്ച യുഎസ് വിപണി കുത്തനെ തകർന്നു.
വിപണികളുടെ പ്രതീക്ഷക്കനുസൃതമായി യു എസ് ഫെഡ് 25 ബേസിസ് പോയിന്റ് നിരക്കുയർത്തിയതിനാൽ യു എസ് വിപണിയിലുണ്ടായ ദുർബലമായ പ്രവണത ഇവിടെയും പ്രതിഫലിച്ചേക്കാമെന്ന് മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ റിസേർച്ച് ഹെഡ് പ്രശാന്ത് താപ്സെ പറഞ്ഞു.
ബുധനാഴ്ച സെൻസെക്സ് 139.91 പോയിന്റ് വർധിച്ച് 58,214.59 ലും നിഫ്റ്റി 44.40 പോയിന്റ് നേട്ടത്തിൽ 17,151.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.91 ശതമാനം കുറഞ്ഞ് ബാരലിന് 75.99 ഡോളറായി.
ബുധനാഴ്‌ച്ച വിദേശ നിക്ഷേപകർ 61.72 കോടി രൂപയുടെ ഓഹരികൾ വാങ്ങി.