തുടക്കം നേട്ടത്തിലെങ്കിലും സൂചികകൾ വീണ്ടും താഴ്ചയിലേക്ക് .

രാവിലെ 11.00 മണിക്ക് സെൻസെക്സ് 20 പോയിന്റ് മാത്രം ഉയർന്നു 59,647.14 ലും നിഫ്റ്റി 34.10 പോയിന്റ് നേട്ടത്തിൽ 17,515.35 ലുമാണ്.

Update: 2023-02-24 05:48 GMT

യുഎസ് വിപണിയിലെ മുന്നേറ്റവും, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിയിലുള്ള മുന്നേറ്റവും വിപണിക്ക് അനുകൂലമായി. ആദ്യ ഘട്ടത്തിൽ നേട്ടത്തോടെയാണ് സൂചികകകൾ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 297 .25 പോയിന്റ് വർധിച്ച് 59,903.05 ലും നിഫ്റ്റി 88.5 പോയിന്റ് ഉയർന്ന് 17599 .75 ലുമെത്തി.

എങ്കിലും വ്യപാരം പുരോഗമിക്കുമ്പോൾ വീണ്ടും താഴ്ന്നു. രാവിലെ 11.00 മണിക്ക് സെൻസെക്സ് 20 പോയിന്റ് മാത്രം  ഉയർന്നു 59,647.14 ലും നിഫ്റ്റി 34.10 പോയിന്റ് നേട്ടത്തിൽ 17,515.35 ലുമാണ്.

സെൻസെക്സിൽ, ബജാജ് ഫിൻസേർവ്, കൊടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, അൾട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, മാരുതി, ഐടിസി എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ, സൗത്ത് കൊറിയ, ചൈന, ഹോങ്കോംഗ് എന്നിവ ദുർബലമായാണ് വ്യാപാരം ചെയ്യുന്നത്. ജപ്പാൻ നേട്ടത്തിലാണ്.

വ്യാഴാഴ്ച യു എസ് വിപണി കുതിച്ചുയർന്നു.

"യു എസ് വിപണിയിലെ ശുഭകരമായ മുന്നേറ്റവും, എസ് ജി എക്സ് നിഫ്റ്റിയുടെ മുന്നേറ്റവും വിപണിക്ക് മികച്ച തുടക്കം നൽകി. എങ്കിലും ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ മിനുട്ട്സ് അവതരിപ്പിച്ചതിന് ശേഷം ഉണ്ടായ അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് 50 ബേസിസ് പോയിന്റ് നിരക്ക് വർധന ആവശ്യമാണെന്നും യോഗത്തിൽ ചിലർ ഉന്നയിച്ചിട്ടുണ്ട്," മെഹ്ത ഇക്വിറ്റീസിന്റെ റിസേർച്ച് അനലിസ്റ്റ് പ്രശാന്ത് താപ്സെ പറഞ്ഞു.

വ്യാഴാഴ്ച സെൻസെക്സ് 139.18 പോയിന്റ് കുറഞ്ഞ് 59,605.80 ലും നിഫ്റ്റി 43.05 പോയിന്റ് താഴ്ന്ന് 17,511.25 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.77 ശതമാനം ഉയർന്ന് ബാരലിന് 82.84 ഡോളറായി.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച 1,471.24 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News