വൃദ്ധി എഞ്ചിനീയറിംഗ് വർക്ക്സ് ഐപിഒ പ്രൈസ് ബാൻഡ് 66-70 രൂപ
- ഇഷ്യൂ മാർച്ച് 26-ന് അവസാനിക്കും
- ഓഹരികൾ ഏപ്രിൽ ഒന്നിന് ലിസ്റ്റ് ചെയ്യും
- ഒരു ലോട്ടിൽ 2000 ഓഹരികൾ
വൃദ്ധി എഞ്ചിനീയറിംഗ് വർക്ക്സ് ഐപിഒ മാർച്ച് 21-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 6.8 ലക്ഷം ഓഹരികൾ നൽകി 4.76 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇഷ്യൂ മാർച്ച് 26-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെൻ്റ് 27-ന് അവസാനിക്കും. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ഏപ്രിൽ ഒന്നിന് ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 66-70 രൂപയാണ്.കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 140,000 രൂപ. ബിന്ദി കുനാൽ മേത്തയാണ് കമ്പനിയുടെ പ്രൊമോട്ടർ.
പ്രവർത്തന മൂലധന ആവശ്യങ്ങൾ പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
2020-ൽ സ്ഥാപിതമായ വൃദ്ധി സ്റ്റീൽ റിയൽ എസ്റ്റേറ്റ്, നിർമ്മാണം, ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങൾക്ക് റൈൻഫോഴ്സ്മെൻ്റ് കപ്ലറുകളുടെ വികസനം, രൂപകൽപ്പന, വിതരണം എന്നിവയിലൂടെ മെക്കാനിക്കൽ സഹായങ്ങൾ നൽകുന്ന കമ്പനിയാണ്.
ഉപഭോക്തൃ ആവശ്യങ്ങൾക്കനുസരിച്ച് റീബാർ കപ്ലറുകളുടെ വിതരണം, കപ്ലറുകളുടെ ഓൺ-സൈറ്റ് ത്രെഡിംഗ്, ത്രെഡിംഗ് മെഷീനുകളിലും സ്പെയർ പാർട്സുകളിലും വ്യാപാരം എന്നിവയിലാണ് കമ്പനിക്ക് വൈദഗ്ധ്യം. നിർമ്മാണ കരാറുകാർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ, ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ എന്നിവർ വൃദ്ധി സ്റ്റീലിൻ്റെ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, മെക്കാനിക്കൽ സ്പ്ലൈസിംഗ് വെർട്ടിക്കൽ, സ്റ്റീൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ ഏകദേശം 84 ഉപഭോക്താക്കൾക്ക് കമ്പനി സേവനം നൽകിയിട്ടുണ്ട്.
ഫെഡെക്സ് സെക്യൂരിറ്റീസസാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.