വിഭോർ സ്റ്റീൽ ട്യൂബ്സ് ഐപിഒ ഫെബ്രുവരി 15 ന് അവസാനിക്കും
- ഇഷ്യൂ വഴി 72.17 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം
- പ്രൈസ് ബാൻഡ് 141-151 രൂപ
- ഒരു ലോട്ടിൽ 99 ഓഹരികൾ
ഇന്ത്യയിലെ വിവിധ ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങളിലേക്കുള്ള സ്റ്റീൽ പൈപ്പുകളും ട്യൂബുകളും നിർമിച്ചു നൽകുന്ന വിഭോർ സ്റ്റീൽ ട്യൂബ്സ് ഐപിഒ ഫെബ്രുവരി 15-ന് അവസാനിക്കും. ഇഷ്യൂ വഴി 72.17 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 16-ന് പൂർത്തിയാകും. ഓഹരികൾ എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 20-ന് ലിസ്റ്റ് ചെയ്യും.
പത്തുരൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 141-151 രൂപയാണ്. കുറഞ്ഞത് 99 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,949 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 14 (1,386 ഓഹരികൾ) തുക 209,286 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (6,633 ഓഹരികൾ) തുക 1,001,583 രൂപ.
കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
മിസ്റ്റർ വിജയ് കൗശിക്, മിസ്റ്റർ വിഭോർ കൗശിക്, വിജയ് ലക്ഷ്മി കൗശിക്, വിജയ് കൗശിക് എച്ച് യു എഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
2003-ൽ സ്ഥാപിതമായ വൈഭോർ സ്റ്റീൽ ട്യൂബ്സ് ലിമിറ്റഡ് ഇന്ത്യയിലെ വിവിധ ഹെവി എഞ്ചിനീയറിംഗ് വ്യവസായങ്ങളിലേക്ക് സ്റ്റീൽ പൈപ്പുകളുടെയും ട്യൂബുകളുടെയും നിർമ്മാണം, കയറ്റുമതി, വിതരണം എന്നി മേഖലകളിൽ പ്രവർത്തിക്കുന്നു.
കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു ഉൽപ്പന്നങ്ങൾ ഇവ:
ജലഗതാഗതം, എണ്ണ, വാതകം, മറ്റ് വിഷരഹിത വിതരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ERW പൈപ്പുകൾ.
കൃഷിയിലും അടിസ്ഥാന സൗകര്യങ്ങളിലും ഉപയോഗിക്കുന്ന ഗാൽവാനൈസ്ഡ് പൈപ്പുകൾ.
സമചതുരാകൃതിയിലും, ദീർഘചതുരാകൃതിയിലും ഉള്ള പൊള്ളയായ സെക്ഷൻ പൈപ്പുകൾ.
പ്രൈമർ പെയിൻ്റ് ചെയ്ത പൈപ്പുകൾ.
റെയിൽവേ, ഹൈവേ, റോഡുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ക്രാഷ് ബാരിയറുകൾ.
ഐപിഒയുടെ ലീഡ് മാനേജർ ഖംബട്ട സെക്യൂരിറ്റീസ്, ഇഷ്യുവിൻ്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ്.