ഐപിഒയ്ക്കുള്ള കരട് പത്രിക സമർപ്പിച്ച് ടോളിന്‍ ടയേഴ്‌സ്
- 230 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം
- 200 രൂപയുടെ പുതിയ ഇഷ്യൂ
- 30 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ
കേരളത്തില്‍ നിന്നും മറ്റൊരു കമ്പനി കൂടി ഐപിഒയ്ക്ക് കരട് രേഖകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്താകെ സാന്നിധ്യമുള്ള ടോളിന്‍ ടയേഴ്‌സാണ് രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ടയര്‍, ട്രെഡ്‌സ് വ്യവസായ മേഖലയിലെ മുന്‍ നിരക്കാരാണിവര്‍. ഐപിഒയിലൂടെ 200 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ 30 കോടി രൂപയുടെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ പ്രമോട്ടര്‍മാരായ കാളംപറമ്പില്‍ വര്‍ക്കി ടോളിന്‍, ജെറിന്‍ ടോളിന്‍ എന്നിവര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ 15 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും. ഇരുവര്‍ക്കും കമ്പനിയില്‍ 83.31 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 75 കോടി രൂപ കമ്പനിയുടെ ദീര്‍ഘകാല മൂലധനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. കടം തിരിച്ചടവിനായി 62.55 കോടി രൂപയും ഉപയോഗിക്കും. കമ്പനിയുടെ അനുബന്ധ കമ്പനിയായ ടോളിന്‍ റബേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ 24.36 കോടി രൂപയും നിക്ഷേപിക്കും. മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക, ജോര്‍ദ്ദാന്‍, കെനിയ, ഈജിപ്ത് എന്നിങ്ങനെ 40 ലധികം രാജ്യങ്ങളിലേക്ക് കമ്പനി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. സാഫ്രോണ്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.