സ്വസ്ഥിക് പ്ലാസ്കോൺ ഐപിഒ നവംബർ 24-ന്

  • ഇഷ്യൂ നവംബർ 29-ന് അവസാനിക്കും.
  • ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 80-86 രൂപയാ
  • ഒരു ലോട്ടിൽ 1600 ഓഹരികൾ

Update: 2023-11-23 11:20 GMT

പിഇടി (പോളീത്തിലീൻ ടെറഫ്താലേറ്റ്) ബോട്ടിലുകളും പിഇടി പ്രിഫോമുകളും നിർമിക്കുന്ന സ്വസ്ഥിക് പ്ലാസ്കോൺ  47.39 ലക്ഷം ഓഹരികൾ നൽകി 40.76 കോടി രൂപ സ്വരൂപിക്കും. നവംബർ 24-ന് ആരംഭിക്കുന്ന ഇഷ്യൂ 29-ന് അവസാനിക്കും.

പത്തു രൂപ മുഖവിലയുള്ള ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 80-86 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,37,600 രൂപ. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 4-ന് പൂർത്തിയാവും. ഓഹരികൾ ഡിസംബർ 7-ന് ബിഎസ്‌ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.

പരസ്മൽ മഹേന്ദ്ര കുമാർ,പരസ്മൽ രവീന്ദ്ര കുമാർ, പരസ്മൽ ധർമേന്ദ്ര കുമാർ, മിസ്രിലാൽ പരസ്മൽ, പി ഉംറാവു, മഹേന്ദ്രകുമാർ നിർമല, ആർ ആഷാ ജെയിൻ, ഡി അനിത എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക പുതിയ നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങാനുള്ള ചെലവുകൾക്ക്, സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ നിലവിലെ നിർമ്മാണ സൗകര്യത്തിനായി ഉപകരണങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ചെലവ് , കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതു കോർപ്പറേറ്റ് അവശങ്ങൾക്കുള്ള ചെലവ് എന്നിവക്കായി ഉപയോഗിക്കും.

സ്വസ്ഥിക് പ്ലാസ്‌കോൺ എന്ന കമ്പനി പിഇടി പ്രിഫോമുകളും ബോട്ടിലുകളും നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗാർഹിക ശുചീകരണ ഉൽപ്പന്നങ്ങൾ, റിപ്പല്ലന്റ് ഡിസ്പെൻസറുകൾ, എഫ്എംസിജി പാക്കേജിംഗ്, മരുന്നുകൾ, മദ്യം എന്നിവയുൾപ്പെടെ നിരവധി ഉപയോഗങ്ങൾക്കായി അവർ പിഇടി കുപ്പികൾ നിർമ്മിക്കുന്നു. ജ്യൂസ്, ശീതളപാനീയങ്ങൾ, പാക്കേജുചെയ്ത കുടിവെള്ള കുപ്പികൾ എന്നിവയ്ക്കായി അവർ പിഇടി പ്രിഫോമുകളും നിർമിച്ച് നൽകുന്നു.

ശ്രേണി ഷെയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്‌ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.

Tags:    

Similar News