ഡീം റോൾ ടെകിന്റെ ഐപിഒ ഫെബ്രുവരി 22-ന് അവസാനിക്കും
- ഓഹരിയൊന്നിന് 129 രൂപ
- ഒരു ലോട്ടിൽ 1000 ഓഹരികൾ
- ഓഹരികൾ ഫെബ്രുവരി 27 ലിസ്റ്റ് ചെയ്യും
സ്റ്റീൽ, അലോയ് റോളുകൾ നിർമ്മിക്കുന്നു ഡീം റോൾ ടെകിന്റെ ഐപിഒ ഫെബ്രുവരി 22-ന് അവസാനിക്കും. ഇഷ്യൂ വഴി 22.68 ലക്ഷം ഓഹരികൾ നൽകി 29.26 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 23-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ ഫെബ്രുവരി 27 ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 129 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 129,000 ആണ്.എച്എൻഐ-യുടെ കുറഞ്ഞ ലോട്ട് സൈസ് 2 (2,000 ഓഹരികൾ) തുകയായ 258,000 രൂപ.
ഇഷ്യൂ തുക ഗുജറാത്തിലെ മെഹ്‌സാനയിലുള്ള നിർമ്മാണ കേന്ദ്രത്തിൻ്റെ വിപുലീകരണത്തിനായുള്ള ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
ജ്യോതി പ്രസാദ് ഭട്ടാചാര്യയും ദേവ് ജ്യോതിപ്രസാദ് ഭട്ടാചാര്യയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
2003ൽ സ്ഥാപിതമായ ഡീം റോൾ ടെക് ലിമിറ്റഡ് യുഎസ്എ, ജർമ്മനി, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഒമാൻ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 10 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സ്റ്റീൽ, അലോയ് റോളുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. 2023 വരെയുള്ള കണക്കനുസരിച്ച് കമ്പനി 340 ആഭ്യന്തര ഉപഭോക്താക്കൾക്കും 30 വിദേശ ഉപഭോക്താക്കൾക്കും സേവനം നൽകുന്നുണ്ട്.
കമ്പനിക്ക് മൂന്ന് നിർമ്മാണ യൂണിറ്റുകളുണ്ട്, അതിൽ ഒന്ന് ഗുജറാത്തിലെ മെഹ്‌സാനയിലും രണ്ടാമത്തെ യൂണിറ്റ് പശ്ചിമ ബംഗാളിലെ ദാദ്പൂരിലും ഹൂഗ്ലിയിലും മൂന്നാമത്തെ യൂണിറ്റ് ഗുജറാത്തിലെ അഹമ്മദാബാദിലും സ്ഥിതി ചെയ്യുന്നു. നിർമ്മാണ യൂണിറ്റിൽ എഞ്ചിനീയറിംഗ് ആൻഡ് ഡിസൈൻ, മോൾഡ്ഡ് നിർമ്മാണം, ഉരുകൽ, കാസ്റ്റിംഗ്, മെഷീനിംഗ്, ഡിസ്പാച്ച് എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങൾ പ്രവൃത്തിക്കുന്നുണ്ട്.
ഫെഡെക്സ് സെക്യൂരിറ്റീസാണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് ആണ് രജിസ്ട്രാർ.