ആരോഹെഡ് സെപ്പറേഷൻ ഇഷ്യൂ നവംബർ 16-ന്
- ഇഷ്യൂ 20-ന് അവസാനിക്കും.
- ഓഹരിയൊന്നിന് 233 രൂപ
- ഒരു ലോട്ടിൽ 600 ഓഹരികൾ
ഡ്രയറുകളുടെ ഉത്പാദനം, വിതരണം, ഇറക്കുമതി എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് 5.58 ലക്ഷം ഓഹരികൾ നൽകി 13 കോടി രൂപ സ്വരൂപിക്കും. നവംബർ 16-ന് ആരംഭിക്കുന്ന ഇഷ്യൂ 20-ന് അവസാനിക്കും.
ഓഹരികളുടെ അലോട്ട്മെന്റ് 23-ന് പൂർത്തിയാവും. നവംബർ 29-ന് ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 233 രൂപയാണ് എസ്എ വില.കുറഞ്ഞത് 600 ഓഹരികൾക്കായി അപേക്ഷിക്കണം.
ഇഷ്യൂ തുക വായ്പയുടെ തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യം, പൊതു കോർപ്പറേറ്റ് ആവശ്യം എന്നിവക്കായി ഉപയോഗിക്കും.
1991-ൽ സ്ഥാപിതമായ ആരോഹെഡ് സെപ്പറേഷൻ എഞ്ചിനീയറിംഗ് വാക്വം ഡബിൾ ഡ്രം ഡ്രയർ, റോട്ടറി ഡ്രയർ, സിംഗിൾ ഡ്രം ഡ്രയർ, ഡബിൾ ഡ്രം ഡ്രയർ, പാഡിൽ ഡ്രയർ, ഫ്ലാകേർ ഡ്രയർ, തുടങ്ങിയ വിവിധ തരം ഡ്രയറുകളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും ഏർപ്പെട്ടിരിക്കുന്നു.
ഇഷ്യൂവിന്റെ ലീഡ് മാനേജർ ആര്യമാൻ ഫിനാൻഷ്യൽ സർവീസസ്. കാമിയോ കോർപ്പറേറ്റ് സർവീസസാണ് രജിസ്ട്രാർ.