ആൽപെക്‌സ് സോളാർ ഐപിഒ ഫെബ്രുവരി 12-ന് അവസാനിക്കും

  • ഇഷ്യൂ വഴി 74.52 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
  • ഒരു ലോട്ടിൽ 1200 ഓഹരികൾ
  • പ്രൈസ് ബാൻഡ് 109-115 രൂപ

Update: 2024-02-09 08:18 GMT

സോളാർ പാനലുകളുടെ നിർമാതാക്കളായ ആൽപെക്‌സ് സോളാർ ഐപിഒ ഫെബ്രുവരി 12-ന് അവസാനിക്കും. ഇഷ്യൂ വഴി 64.8 ലക്ഷം ഓഹരികളുടെ വില്പനയിലൂടെ 74.52 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരികളുടെ അലോട്ട്‌മെൻ്റ് ഫെബ്രുവരി 13 പൂർത്തിയാവും.ഓഹരികൾ എൻസിഇ എമെർജിൽ  ഫെബ്രുവരി 15-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 109-115 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 138,000 രൂപ.

കോർപ്പറേറ്റ് ക്യാപിറ്റൽ വെഞ്ചേഴ്‌സ് ഐപിഒയുടെ ലീഡ് മാനേജറാണ്. സ്കൈലൈൻ ഫിനാൻഷ്യൽ സർവീസസ് ഇഷ്യുവിൻ്റെ രജിസ്ട്രാർ. 

അശ്വനി സെഹ്ഗാൾ, മോണിക്ക സെഹ്ഗാൾ, വിപിൻ സെഹ്ഗാൾ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

750 മെഗാവാട്ട് വർദ്ധിപ്പിച്ച് നിലവിലുള്ള സോളാർ മൊഡ്യൂൾ നിർമ്മാണ കേന്ദ്രം നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ചെലവ്,  സോളാർ മൊഡ്യൂളിനായുള്ള അലുമിനിയം ഫ്രെയിമിനായി ഒരു പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1993 ഓഗസ്റ്റിൽ സ്ഥാപിതമായ ആൽപെക്സ് സോളാർ ലിമിറ്റഡ് സോളാർ പാനലുകളുടെ നിർമ്മാതാക്കളാണ്. മോണോക്രിസ്റ്റലിൻ, പോളിക്രിസ്റ്റലിൻ സെൽ സാങ്കേതികവിദ്യകളാണ് കമ്പനി ഉപയോഗിക്കുന്നത്.

ബൈഫേഷ്യൽ, മോണോ PERC, ഹാഫ് കട്ട് മൊഡ്യൂൾ എന്നിവയുൾപ്പെടെ നിരവധി സോളാർ പാനൽ മൊഡ്യൂളുകൾ കമ്പനി നിർമിച്ചു നൽകുന്നുണ്ട്. ഉപരിതല, സബ്‌മേഴ്‌സിബിൾ വിഭാഗങ്ങൾക്കായി എസി/ഡിസി സോളാർ പമ്പുകൾ ഇപിസി ഉൾപ്പെടെയുള്ള സൗരോർജ്ജ പരിഹാരങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

സോളാർവേൾഡ് എനർജി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ബിവിജി ഇന്ത്യ ലിമിറ്റഡ്, ടാറ്റ പവർ, ഹിൽഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, ശക്തി പമ്പ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവ കമ്പനിയുടെ ക്ലയൻ്റുകളിൽ ഉൾപ്പെടുന്നു. കമ്പനിയുടെ നിർമ്മാണ കേന്ദ്രം ഗ്രേറ്റർ നോയിഡയിലും മറ്റ് ഓഫീസുകൾ ഡൽഹി, മുംബൈ, ഹിമാചൽ പ്രദേശ്, ചിറ്റോർഗഡ്, ജയ്പൂർ, തിരുപ്പൂർ, ലുധിയാന എന്നിവിടങ്ങളിലും സ്ഥിതി ചെയ്യുന്നു.

Tags:    

Similar News