അദാനി എയര്‍പോര്‍ട്ട്‌സ് താമസിയാതെ ഓഹരി വിപണിയിലിറങ്ങുമെന്ന് ജീത് അദാനി

  • കമ്പനിയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളും നിലവിലെ ശേഷി വികസിപ്പിക്കുന്നു
  • ലിസ്റ്റിങിനു മുമ്പായി നവി മുംബൈ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കും
  • എട്ട് എയര്‍പോര്‍ട്ടുകള്‍ കമ്പനിയുടെ മാനേജ്മെന്റ്, ഡെവലപ്മെന്റ് പോര്‍ട്ട്ഫോളിയോയില്‍ ഉണ്ട്
;

Update: 2024-01-12 06:05 GMT
adani airports may list on the market
  • whatsapp icon

ഹൈദരാബാദ്: അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് വൈസ് പ്രസിഡന്റായ ജീത് അദാനി.

കമ്പനിയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളും നിലവിലെ ശേഷി വികസിപ്പിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം 80 ദശലക്ഷം യാത്രക്കാരെ രജിസ്റ്റര്‍ ചെയ്തതായും അദാനി പറഞ്ഞു.

ലിസ്റ്റിങിനു മുമ്പായി നവി മുംബൈ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. പ്രവര്‍ത്തനത്തിന്റെ ആദ്യ സുസ്ഥിരമായ വര്‍ഷം എന്നത് പ്രധാനമാണെന്ന് ജീത് അദാനി പറഞ്ഞു.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്എല്‍) നിലവില്‍ മംഗളൂരു, ലഖ്‌നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂര്‍, തിരുവനന്തപുരം, മുംബൈ എന്നീ ഏഴ് വിമാനത്താവളങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 73 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിന് ഉണ്ട്. നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ 74 ശതമാനം ഓഹരിയുമുണ്ട്.

എട്ട് എയര്‍പോര്‍ട്ടുകള്‍, അതിന്റെ മാനേജ്മെന്റ്, ഡെവലപ്മെന്റ് പോര്‍ട്ട്ഫോളിയോയില്‍ ഉള്ളതിനാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് എഎഎച്ച്എല്‍. യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനവും ഇന്ത്യയുടെ എയര്‍ കാര്‍ഗോ ട്രാഫിക്കിന്റെ 33 ശതമാനവും കമ്പനി കൈകാര്യം ചെയ്തു വരുന്നു.

ലിസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഓരോ ബിസിനസ്സിനും സ്വതന്ത്രമായി വളര്‍ച്ച പ്രകടിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് തങ്ങളുടെ മാതൃകയെന്ന് അദാനി പറഞ്ഞു.

വളര്‍ച്ചാ പ്രവചനങ്ങള്‍ വെളിപ്പെടുത്താതെ, എല്ലാ വിമാനത്താവളങ്ങളിലെയും മൊത്തം എയര്‍ ട്രാഫിക് നമ്പറുകള്‍ ഇതിനകം തന്നെ കോവിഡിന് മുമ്പുള്ള നിലവാരത്തിന് മുകളിലാണെന്ന് അദ്ദേഹം പറഞ്ഞു.

ലഖ്നൗ, ഗുവാഹത്തി വിമാനത്താവളങ്ങളില്‍ എഎഎച്ച്എല്‍ പുതിയ ടെര്‍മിനലുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ്. നവി മുംബൈയില്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ വിപുലീകരണ പദ്ധതികള്‍ നടക്കുന്നുണ്ടെന്നും അദാനി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നാവികസേനയ്ക്കായി അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് നിര്‍മ്മിച്ച തദ്ദേശീയമായി നിര്‍മ്മിച്ച ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍ ആളില്ലാ വിമാനത്തിന്റെ അനാച്ഛാദനത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയതായിരുന്നു ജീത് അദാനി.

Tags:    

Similar News