മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണ വില ഉയര്‍ന്നു; ഗ്രാമിന് വര്‍ധിച്ചത് 20 രൂപ

  • സ്വര്‍ണ വില ഇന്നലെ ഗ്രാമിന് 5690 രൂപയായിരുന്നു. പവന് 45,520 രൂപയും
  • ഫെബ്രുവരി 2 നാണ് സ്വര്‍ണ വില ഏറ്റവും വലിയ നിലയിലെത്തിയത്
  • ഫെബ്രുവരി മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 15-ാം തീയതിയാണ്

Update: 2024-02-16 05:22 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ (22 കാരറ്റ്) വില ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5710 രൂപയിലെത്തി. പവന് വില 45,680 രൂപയായി.

ഇന്നലെ (ഫെബ്രുവരി 15) ഗ്രാമിന് 5690 രൂപയായിരുന്നു. പവന് 45,520 രൂപയും.

ഫെബ്രുവരി 13,14,15 തീയതികളില്‍ സ്വര്‍ണ വില ഇടിവിലായിരുന്നു. 12,11 തീയതികളില്‍ വിലയില്‍ മാറ്റമില്ലാതെയും നിന്നിരുന്നു.

ഫെബ്രുവരി തുടങ്ങിയപ്പോള്‍ സ്വര്‍ണം പവന് വില 46520 രൂപയായിരുന്നു. തുടര്‍ന്ന് 15 ദിവസം കൊണ്ട് 1000 രൂപ ഇടിഞ്ഞ് ഫെബ്രുവരി 15 ന് 45,520 രൂപയിലെത്തി.

ഫെബ്രുവരി മാസം ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയത് ഫെബ്രുവരി 2 നാണ്. അന്ന് വില 46,640 രൂപയായിരുന്നു.

Tags:    

Similar News