Kerala Gold Price Today: സ്വർണവിലയിൽ നേരിയ വർദ്ധന; നിരക്കുകൾ ഉയരുന്നത് മൂന്നു ദിവസത്തിന് ശേഷം

Update: 2024-06-11 04:26 GMT

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന.

ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 6585 രൂപയും പവന് 52680 രൂപയുമായി സ്വർണവില ഉയർന്നു.

ശനിയാഴ്ച കുത്തനെ കുറഞ്ഞ വില കഴിഞ്ഞ രണ്ടു  ദിവസമായി നിശ്ചലമായിരുന്നു. പവന് 1520 രൂപയുടെ കുറവാണ് ശനിയാഴ്ച മാത്രം രേഖപ്പെടുത്തിയത്.

വെള്ളി വില

സംസ്ഥാനത്തെ വെള്ളിവില ഒരു രൂപ കുറഞ്ഞു.

കേരളത്തിൽ ഒരു ഗ്രാമിന് 95, എട്ട് ഗ്രാമിന് 760 എന്നിങ്ങനെയാണ് ഇന്നത്തെ വെള്ളി നിരക്ക്. ഇന്നലെ 96 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ജൂണിലെ സ്വർണവില (പവൻ)

ജൂൺ 1: 53,200

ജൂൺ 2: 53,200

ജൂൺ 3: 52,880

ജൂൺ 4: 53,440

ജൂൺ 5: 53,280

ജൂൺ 6: 53,840

ജൂൺ 7: 54,080

ജൂൺ 8: 52,560

ജൂൺ 10: 52,560


Tags:    

Similar News