സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു

  • സ്വര്‍ണ വില ഇന്ന് ഗ്രാമിന് 6625 രൂപ
  • ഇന്ന് പവന് 53,000 രൂപ
  • ഇന്നലെ സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6660 രൂപയായിരുന്നു

Update: 2024-04-25 04:11 GMT

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 35 രൂപ ഇടിഞ്ഞ് 6625 രൂപയിലെത്തി. പവന് 280 രൂപ ഇടിഞ്ഞ് 53,000 രൂപയുമായി. ഈയാഴ്ച ഏപ്രില്‍ 22 തിങ്കളാഴ്ചയും, 23 ചൊവ്വാഴ്ചയും വില ഇടിഞ്ഞിരുന്നു.

ഇന്നലെ സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6660 രൂപയായിരുന്നു. പവന് വില 360 രൂപ വര്‍ധിച്ച് 53,280 രൂപയുമായിരുന്നു.

ഏപ്രില്‍ 23 ന് സ്വര്‍ണ വില ഗ്രാമിന് 140 രൂപയുടെ ഇടിവോടെ 6615 രൂപയിലെത്തിയിരുന്നു. പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയിലുമെത്തി.

ഏപ്രില്‍ 20,22,23 തീയതികളില്‍ സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ 3 ദിവസങ്ങളില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് മൊത്തം 1600 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന്

ഏപ്രില്‍ 24 -6660 രൂപ

ഏപ്രില്‍ 23 -6615 രൂപ

ഏപ്രില്‍ 22 -6755 രൂപ

ഏപ്രില്‍ 20 -6805 രൂപ

ഏപ്രില്‍ 19 -6815 രൂപ

ഏപ്രില്‍ 18 -6765 രൂപ

ഏപ്രില്‍ 17 -6795 രൂപ

Tags:    

Similar News