തുടര്‍ച്ചയായി 2-ാം ദിനവും വില ഇടിഞ്ഞ് സ്വര്‍ണം

  • ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 6755-ലെത്തി
  • ഇന്ന് പവന് 54040 രൂപ
  • രണ്ട് ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം പവന്റെ വിലയില്‍ 480 രൂപയുടെ ഇടിവുണ്ടായി

Update: 2024-04-22 04:43 GMT

സ്വര്‍ണ വില മെല്ലെ താഴേക്ക് സഞ്ചരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 6755-ലെത്തി. പവന് 54040 രൂപയുമായി.

ഏപ്രില്‍ 20 ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 6805 രൂപയായിരുന്നു. പവന് 54,440 രൂപയുമായിരുന്നു.

ഏപ്രില്‍ 20,22 എന്നിങ്ങനെ രണ്ട് ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം പവന്റെ വിലയില്‍ 480 രൂപയുടെ ഇടിവുണ്ടായി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രകടമാകുന്നത്. പശ്ചിമേഷ്യയില്‍ യുദ്ധഭീതി കുറഞ്ഞത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായിട്ടുണ്ട്.

സ്വര്‍ണ വില ഗ്രാമിന്

ഏപ്രില്‍ 22 -6755 രൂപ

ഏപ്രില്‍ 20 -6805 രൂപ

ഏപ്രില്‍ 19 -6815 രൂപ

ഏപ്രില്‍ 18 -6765 രൂപ

ഏപ്രില്‍ 17 -6795 രൂപ

Tags:    

Similar News