പൊന്നിടിഞ്ഞു; ഫെബ്രുവരി ചാഞ്ചാട്ടത്തിന്റേതോ ?
- ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5760 രൂപയായി
- ഇന്ന്പവന് 46080 രൂപ
- ഫെബ്രുവരി 24 ശനിയാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5770 രൂപയായിരുന്നു
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 10 രൂപ ഇടിഞ്ഞ് 5760 രൂപയായി. പവന് 46080 രൂപയുമായി.
ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ വില വലിയ ചാഞ്ചാട്ടത്തിനാണു ഇതുവരെ സാക്ഷ്യം വഹിച്ചത്. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും പിന്നീട് ഇടിയുന്നതിനും വിപണി സാക്ഷ്യം വഹിച്ചു.
പവന് 46520 രൂപ എന്ന നിരക്കിലാണ് ഫെബ്രുവരി മാസം ആരംഭിച്ചത്. രണ്ടാം തീയതി 46,640 രൂപയിലുമെത്തി. ഇതാണ് ഫെബ്രുവരിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന വിലയും.
ഫെബ്രുവരി 24 ശനിയാഴ്ച ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5770 രൂപയായിരുന്നു. പവന് 46160 രൂപയുമായിരുന്നു.
എന്നാല്‍ ഫെബ്രുവരി 23 ന് വില സ്റ്റെഡിയായിരുന്നു. 22 നാകട്ടെ ഗ്രാമിന് 10 രൂപയുടെ ഇടിവ് നേരിട്ടിരുന്നു.