സ്വര്‍ണ വിലയില്‍ മാറ്റമില്ല
- ഗ്രാമിന് ഇന്ന് 6060 രൂപ
- പവന് ഇന്ന് 48480 രൂപ
- മാര്‍ച്ച് 7 നാണ് പവന് വില ആദ്യമായി 48,000 രൂപ പിന്നിട്ടത്
സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് മാറ്റമില്ല. ഗ്രാമിന് 6060 രൂപയാണ് വില. പവന് 48480 രൂപയും.
മാര്‍ച്ച് 14 ന് ഗ്രാമിന് 25 രൂപ വര്‍ധിച്ചാണ് 6060 രൂപയിലെത്തിയത്. പവന് 200 രൂപയും വര്‍ധിച്ച് 48480 രൂപയായിരുന്നു.
മാര്‍ച്ച് 13 ന് ഗ്രാമിന് 35 രൂപയുടെ ഇടിവ് നേരിട്ടിരുന്നു. മാര്‍ച്ചിലെ ആദ്യ ഇടിവായിരുന്നു 13 ന് രേഖപ്പെടുത്തിയത്.
മാര്‍ച്ച് 13 ന് ഗ്രാമിന് 6035 രൂപയും പവന് 48280 രൂപയുമായിരുന്നു.
മാര്‍ച്ച് 4,11,12 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ നിന്നത്.
മാര്‍ച്ച് 7 നാണ് പവന് വില ആദ്യമായി 48,000 രൂപ പിന്നിട്ടത്.