48,000 നില തൊട്ട് സ്വര്‍ണം

  • ഇന്ന് ഗ്രാമിന് 6010 രൂപയാണ് വില
  • ഇന്ന് പവന് 48,080 രൂപ
  • ഫെബ്രുവരിയില്‍ സ്വര്‍ണ വില ചാഞ്ചാടി നിന്നതിനു ശേഷമാണു മാര്‍ച്ച് മാസത്തില്‍ കുതിപ്പ് തുടങ്ങിയത്

Update: 2024-03-07 04:56 GMT

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില പുതിയ ഉയരം തൊട്ടു. പവന് 48,000 രൂപ എന്ന റെക്കോര്‍ഡ് നിലയാണ് ഇന്ന് മറികടന്നത്.

ഇന്ന് ഗ്രാമിന് 6010 രൂപയാണ് വില. പവന് 48,080 രൂപയുമാണു വില. 40 രൂപയാണ് ഇന്ന് ഗ്രാമിന് വര്‍ധിച്ചത്. പവന് 320 രൂപയും വര്‍ധിച്ചു.

ഈ വില സംസ്ഥാനത്തെ ഉയര്‍ന്ന നിരക്കാണ്.

ഇന്നലെ (മാര്‍ച്ച് 6) പവന് 47,760 രൂപയും ഗ്രാമിന് 5970 രൂപയുമായിരുന്നു.

ഫെബ്രുവരിയില്‍ സ്വര്‍ണ വില ചാഞ്ചാടി നിന്നതിനു ശേഷമാണു മാര്‍ച്ച് മാസത്തില്‍ കുതിപ്പ് തുടങ്ങിയത്.

മാര്‍ച്ച് 1 ന് ഗ്രാമിന് 5790 രൂപയും മാര്‍ച്ച് 2 ന് ഗ്രാമിന് 5875 രൂപയുമായിരുന്നു.

വിവാഹ സീസണ്‍ അടുത്തുവന്നതാണ് സ്വര്‍ണ വില റോക്കറ്റേറാന്‍ കാരണം.

Tags:    

Similar News