' തങ്ക തിങ്കള്‍ ' റെക്കോര്‍ഡ് മുന്നേറ്റവുമായി സ്വര്‍ണം

  • 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6360 രൂപ
  • പവന് 50,880 രൂപ
  • മാര്‍ച്ച് 29-ന് സംസ്ഥാനത്ത് ആദ്യമായി 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 50,000 രൂപ പിന്നിട്ട് 50,400 ലെത്തി

Update: 2024-04-01 04:40 GMT

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ വര്‍ധിച്ച് 6360 രൂപയിലെത്തി. പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയിലുമെത്തി.

മാര്‍ച്ച് 29-ന് സംസ്ഥാനത്ത് ആദ്യമായി 22 കാരറ്റ് സ്വര്‍ണത്തിന് പവന് വില 50,000 രൂപ പിന്നിട്ട് 50,400 ലെത്തിയിരുന്നു. 29-ന് പവന് 1040 രൂപയാണ് വര്‍ധിച്ചത്.

എന്നാല്‍ മാര്‍ച്ച് 30 ന് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 50,200 രൂപയിലെത്തി.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 2262 ഡോളറാണ്. ഇത് ഫെബ്രുവരി 13 ന് 1981 ഡോളര്‍ ആയിരുന്നു. ഒന്നര മാസത്തിനിടെ 280 ഡോളറാണ് വര്‍ധിച്ചത്. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില പരിശോധിച്ചാല്‍ ഇതുവരെ ഒരിക്കലും 280 ഡോളറില്‍ കൂടിയിരുന്നില്ല.

സ്വര്‍ണ വില പവന്

മാര്‍ച്ച് 20 : വില 48,480 രൂപ

മാര്‍ച്ച് 21 : വില 49,440 രൂപ

മാര്‍ച്ച് 22 : വില 49,080 രൂപ

മാര്‍ച്ച് 23 : വില 49,000 രൂപ

മാര്‍ച്ച് 25 : വില 49,000 രൂപ

മാര്‍ച്ച് 26 : വില 48,920 രൂപ

മാര്‍ച്ച് 27 : വില 49080 രൂപ

മാര്‍ച്ച് 28 : വില 49,360 രൂപ

മാര്‍ച്ച് 29 : വില 50,400 രൂപ

മാര്‍ച്ച് 30 : വില 50,200 രൂപ

Tags:    

Similar News