സ്വര്‍ണ വില ഇടിഞ്ഞു; മാര്‍ച്ചിലെ ആദ്യ ഇടിവ്

  • ഇന്ന് ഗ്രാമിന് വില 6035 രൂപ
  • പവന് വില 48280 രൂപ
  • മാര്‍ച്ച് 4, 11, 12 തീയതികളിലാണ് വിലയില്‍ മാറ്റമില്ലാതെ നിന്നത്

Update: 2024-03-13 04:58 GMT

മാര്‍ച്ച് മാസം ആരംഭിച്ചതു മുതല്‍ സ്വര്‍ണ വില ഓരോ ദിവസവും കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു.

22 കാരറ്റ് സ്വര്‍ണ വില ഇന്ന് (മാര്‍ച്ച് 13) ആദ്യമായി ഇടിവിന് സാക്ഷ്യം വഹിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇടിഞ്ഞത്.

ഇന്ന് ഗ്രാമിന് വില 6035 രൂപയാണ്. പവന് വില 48280 രൂപയുമാണ്.

മാര്‍ച്ച് 1 ന് ഗ്രാമിന് 5790 രൂപയായിരുന്നു. പവന് 46,320 രൂപയും.

മാര്‍ച്ച് 7 ന് ആദ്യമായി പവന് 48,000 എന്ന റെക്കോര്‍ഡ് വില പിന്നിട്ടു.

മാര്‍ച്ച് 4, 11, 12 തീയതികളിലാണ് വിലയില്‍ മാറ്റമില്ലാതെ നിന്നത്.

Tags:    

Similar News