സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു

  • ഇന്ന് ഗ്രാമിന് 75 രൂപ് വര്‍ധിച്ച് 6410 രൂപ
  • 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5244 രൂപയാണ് നിരക്ക്
  • വെള്ളി ഗ്രാമിന് 81 രൂപയാണ്

Update: 2024-04-03 05:09 GMT

സ്വര്‍ണത്തിന് സംസ്ഥാനത്തെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 75 രൂപ ഗ്രാമിന് വര്‍ധിച്ച് 6410 രൂപയും പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രൊയ് ഔണ്‍സിന് 2285 ഡോളറാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 രൂപയാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണം എട്ട് ഗ്രാമിന് സംസ്ഥാനത്ത് 55896 രൂപയാണ് ഇന്നത്തെ നിരക്ക്.

ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടി അടക്കം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണവില കയറ്റം ഈ നില തുടര്‍ന്നാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് 212582 ടണ്‍ സ്വര്‍ണം ചരിത്രത്തില്‍ ഇതുവരെ ഖനനം ചെയ്തിട്ടുണ്ട് . ഇതിന്റെ വില ഏകദേശം 65 ട്രില്യന്‍ ഡോളര്‍ വരുമെന്നാണ് ജിജെസി ദേശീയ ഡയറക്ടറും എകെജിഎസ്എംഎ സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുല്‍ നാസര്‍ വ്യക്തമാക്കുന്നത്.

സ്വര്‍ണ വില പവന്

മാര്‍ച്ച് 20 : വില 48,480 രൂപ

മാര്‍ച്ച് 21 : വില 49,440 രൂപ

മാര്‍ച്ച് 22 : വില 49,080 രൂപ

മാര്‍ച്ച് 23 : വില 49,000 രൂപ

മാര്‍ച്ച് 25 : വില 49,000 രൂപ

മാര്‍ച്ച് 26 : വില 48,920 രൂപ

മാര്‍ച്ച് 27 : വില 49080 രൂപ

മാര്‍ച്ച് 28 : വില 49,360 രൂപ

മാര്‍ച്ച് 29 : വില 50,400 രൂപ

മാര്‍ച്ച് 30 : വില 50,200 രൂപ

ഏപ്രില്‍ 1 : വില 50,880 രൂപ

ഏപ്രില്‍ 2 : വില 50,680 രൂപ


Tags:    

Similar News